ഹൈവേയിലൂടെ വണ്ടി ഓടിക്കുന്നതിനിടെ യാത്രക്കാരൻറെ തൊട്ടുമുൻപിൽ വിമാനം ലാൻഡ് ചെയ്തു. ബ്രേക്ക് പിടിച്ചതുകൊണ്ട് തലനാരിഴക്കാണ് അപകടം ഒഴിവായത്. അമേരിക്കയിലെ മയാമിയിലാണ് സംഭവം.
ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് ഫോണിൽ വിഡിയോ ചിത്രീകരിക്കുകയായിരുന്നു എന്നും യാത്രക്കാരൻ പറയുന്നു.
സെസ്നയുടെ ചെറു വിമാനമാണ് ഹൈവേയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. പറക്കുന്നതിനിടെ എൻജിൻ തകരാർ ആയെന്നു തോന്നിയതിനാലാണ് ഹൈവേയിൽ ഇറക്കിയത് എന്ന് പൈലറ്റ് പറഞ്ഞു. ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
അടിയന്തര ഘട്ടങ്ങളിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പറ്റുന്നതു പോലെയാണ് ഹൈവേകളുടെ നിർമിതി. നമ്മുടെ നാട്ടിൽ യമുന എക്സ്പ്രെസ് വേ വിമാനം ഇറക്കാൻ പ്രാപ്തമാണ്. അടിയന്തര ഘട്ടങ്ങളിൽ വിമാനം ഇറക്കാൻ സാധിക്കുമെങ്കിലും ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്.