thai-teacher19

വിദ്യാ‍ര്‍ത്ഥികളെ ക്ളാസ്മുറികളില്‍ ശ്രദ്ധാലുക്കളാക്കി ഇരുത്തുക എന്നത് ഏതൊരു അധ്യാപകന്റേയും വലിയ വെല്ലുവിളിയാണ്. അവര്‍ അതിന് പല വഴികളും പരീക്ഷിക്കുന്നതും കണ്ടിട്ടുണ്ട്.  ഇംഗ്്ളീഷ് പഠനത്തില്‍ തന്റെ വിദ്യാ‍ര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിക്കാനായി തായ് ലന്റിലെ ഒരു അധ്യാപകന്‍ കണ്ടെത്തിയ വഴി രസകരമാണ്. ഫാൻസി ഡ്രസ് വേഷത്തിലാണ്  ബാലി എന്ന വിളിപ്പേരുള്ള തീരഫോങ് മീസറ്റ് ക്ലാസ് എടുക്കുന്നത്. 

കുട്ടികളുടെ ഉറക്കം പോകുമെന്നാണ് ബാലി സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നത്. ഈ വേഷം മാറി ക്ലാസെടുക്കുന്നതിന് പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ ബാലി ഒരു പരേഡില്‍ പങ്കെടുക്കാന്‍ പോയി. ക്ളാസ് തുടങ്ങാറായപ്പോഴാണ് തിരിച്ചെത്തിയത്. വേഷം മാറാനൊന്നും സമയമുണ്ടായില്ല. പരേഡിലെ അതേവേഷത്തില്‍ ക്ളാസിലേക്ക് ഒാടിക്കയറേണ്ടിവന്നു. ആ രൂപത്തില്‍ ബാലിയെ കണ്ട കുട്ടികള്‍ ആദ്യമൊന്ന് അമ്പരന്നു. ചിലര്‍ പേടിച്ചു. പക്ഷെ പിന്നെയവര്‍ ശ്രദ്ധിച്ചിരിക്കാന്‍ തുടങ്ങി. 

ആ വേഷത്തിലും ഭാവത്തിലുമൊക്കെ ക്ളാസെടുത്തത് അവര്‍ക്ക് നന്നേ രസിച്ചു. അന്നത്തെ പാഠങ്ങള്‍ അവര്‍ ഇഷ്ടത്തോടെ പഠിച്ചു. എന്നാലിനിയിത് തുടര്‍ന്നും പരീക്ഷിക്കുക തന്നെയെന്ന് ബാലിയും തീരുമാനിച്ചു. പഠനനിലവാരത്തില്‍ താഴ്ന്ന നിലയിൽ നില്‍ക്കുന്ന തായ് ലന്റിനെ മുന്നേറാന്‍ തന്റെ പരീക്ഷണങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ 29 കാരൻ.