കൊറോണ വൈറസ് ഭീതി ലോകരാജ്യങ്ങളെ എത്രത്തോളം ബാധിച്ചു എന്നതിന്റെ തെളിവാവുകയാണ് തായ്​ലാൻഡിൽ നിന്നുള്ള ഇൗ വിഡിയോ. നൂറിലേറെ കുരങ്ങൻമാർ ഒരു വാഴപ്പഴത്തിന് വേണ്ടി തെരുവിൽ പോരടിക്കുന്ന കാഴ്ചയാണ് വിഡിയോയിൽ. അത്ര പട്ടിണിയാണ് ഇൗ മേഖലകളിൽ മൃഗങ്ങൾ നേരിടുന്നത്.

കൊറോണ വൈറസ് ഭീതിയിൽ തായ്​ലാൻഡിൽ ടൂറിസം മേഖല വലിയ തകർച്ച നേരിടുകയാണ്. ഇതോടെ സഞ്ചാരികളുടെ വരവും കച്ചവടവും തകർന്നു. ഇതിനാെപ്പം പട്ടിണിയിലായത് കുരങ്ങൻമാരാണ്. സഞ്ചാരികൾ നൽകുന്ന ഭക്ഷണമായിരുന്നു ഇവരുടെ ഏക ആശ്രയം. ഇതില്ലാതായതോടെ കുരങ്ങൻമാരുടെ വൻ സംഘം ഭക്ഷണം തേടി തെരുവിലിറങ്ങി. അപ്പോഴാണ് ഒരു കുരങ്ങന് ഒരു വാഴപ്പഴം കിട്ടിയത്. പിന്നാലെ പഴത്തിനായി കൂട്ടത്തല്ലാണ് നടന്നത്.

ലോപ്ബുരിയില്‍ സാധാരണയായി വിനോദസഞ്ചാരികളാണ് കുരങ്ങന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നത്. നഗരത്തിലെ ക്ഷേത്ര പരിസരങ്ങളിലാണ് ഈ കുരങ്ങന്മാരുടെ വാസം. വിഡിയോ കാണാം.