model-photoshoot

ഫോളോവേഴ്സും ലൈക്കുകളും കൂട്ടാൻ വേണ്ടി സോഷ്യൽ മീഡിയയിൽ എന്തും പങ്കുവയ്ക്കാമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ വലിയ തരത്തിൽ വിമർശനം നേരിടുകയാണ് മിയാമിയിലെ ഒരു ഇൻസ്റ്റഗ്രാം താരം. സ്വന്തം അച്ഛൻ മരിച്ചു കിടക്കുന്നു. ശവപ്പെട്ടിയുടെ അടുത്ത് നിന്ന് ഫോട്ടോകളെടുത്താണ് ‍ജെയ്ൻ പോസ്റ്റ് ചെയ്തത്. അതും ഒരു ഫോട്ടോ അല്ല, ഫോട്ടോകളുടെ ഒരു പരമ്പര തന്നെയാണ് പങ്കുവെച്ചത്.

ചിത്രശലഭം പറന്നു പോയി, നിത്യശാന്തി നേരുന്നു പപ്പ, നിങ്ങളായിരുന്നു എന്റെ അടുത്ത സുഹൃത്ത്. നന്നായി ജീവിച്ച ജീവിതം. ഇതായിരുന്നു ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്. 8 ചിത്രങ്ങളാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. അതോടെ ചിത്രങ്ങൾ നീക്കം ചെയ്തു. 

കറുത്ത സ്യൂട്ട് ഡ്രസാണ് ഇവർ ധരിച്ചിരുന്നത്. പല പോസുകളിലുള്ള ചിത്രങ്ങളില്‍ പലതിലും ഇവർ ചിരിച്ചാണ് നിൽക്കുന്നതും. എന്തായാലും ലൈക്കും ഷെയറുകളും മോഹിച്ച് പങ്കുവെച്ച ചിത്രങ്ങൾ നീക്കം ചെയ്യുകയും അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യേണ്ടിയും വന്നിരിക്കുകയാണ് ജെയ്ൻ റിവറയ്ക്ക്.