പണ്ട് ഗൾഫിലെ പ്രവാസ വസന്തത്തിനു മുൻപ് മലയാളികളുടെയടക്കം വാഗ്ദത്ത ഭൂമിയായിരുന്നു ബർമ. തൊഴിലും കച്ചവടവുമായി കുടിയേറുന്ന ഒരിടം. എന്നാൽ രണ്ടാംലോക മഹായുദ്ധകാലം മുതൽ പലായനത്തിന്റെ ഏടുകളാണ് ആ നാട് കുറിക്കുന്നത്. ആധുനിക മ്യാൻമറിലെത്തി നിൽക്കുമ്പോഴും അവിടെ അരാജകത്വം തിമിർക്കുകയാണ്. സ്വന്തം പട്ടാളത്തിന്റെ കാൽക്കീഴിലാണ് ഇന്നവിടുത്തെ ജനത.

ഇന്ത്യയുടെ തൊട്ടയല്‍പ്പക്കത്തു നിന്ന് ഹൃദയം മരവിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അക്ഷരാര്‍ ത്ഥത്തില്‍ മ്യാൻമറിലെ സൈന്യം നടത്തുന്നത് നരനായാട്ട് തന്നെ.  ഏറെക്കാലത്തെ സൈനികഭരണത്തിനു കീഴില്‍ ശ്വാസം മുട്ടിയ മ്യാന്‍ മറിന് ഇടക്കാലാശ്വാസമായിരുന്നു ആങ്സാന്‍ സ്യൂചിയുടെ നേതൃത്വത്തില്‍ വന്ന ജനാധിപത്യസ ര്‍ ക്കാ ര്‍, എന്നാൽ ഈ വര്‍ ഷം ഫെബ്രുവരിയിലെ സൈനിക അട്ടിമറിയോടെ സമാനതകളില്ലാത്ത ക്രൂരതയാണ് രാജ്യത്തു നടക്കുന്നത്.  സൂചിയുടെ സഹായിയായ വിന്‍ ഹെടീനെ 20 വ ര്‍ഷം തടവിനു വിധിച്ചതിനു തൊട്ടുപിന്നാലെ സൈന്യത്തിന്റെ ധ്വംസനങ്ങള്‍ വെളിവാക്കപ്പെട്ടു. സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല സ്കൂളുകളും കെട്ടിടങ്ങളും എന്തിനു വീടുകള്‍ പോലും പട്ടാളത്തിന്റെ വ്യവഹാര കേന്ദ്രങ്ങളായി മാറി.