ഫയൽ ചിത്രം (പിടിഐ)

TAGS

റഷ്യയുമായി തുടരുന്ന യുദ്ധം സമാനാനപരമായി അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് ഇന്ത്യ പങ്കുവഹിക്കാമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയോട് മോദി. സൈനിക ഇടപെടലിലൂടെ പരിഹാരം സാധ്യമല്ലെന്നും നയതന്ത്രമാർഗമാണ് വേണ്ടതെന്നും സെലെൻസ്കിയുമായുള്ള ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു. യുക്രെയ്നിലെ ആണവ നിലയങ്ങളുടെ സുരക്ഷയിലും മോദി ആശങ്ക പ്രകടിപ്പിച്ചു. റഷ്യയുടെ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഈ ആശങ്ക ലോകരാജ്യങ്ങളിൽ ഉടലെടുത്തത്. റിയാക്ടറുകൾക്ക് കുഴപ്പമുണ്ടായില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നിരുന്നു.

 

യുക്രെയ്നിലെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ൻ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ 300 മീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെയും തുടർന്ന് 2 തീഗോളങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കരയുദ്ധത്തിൽ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു.

 

India is ready to mediate peace talks among Russia- Ukraine