TAGS

ഇരുപത്തിരണ്ടുകാരിയായ ഒരു യുക്രെയ്നിയൻ യുവതിയോടും കുടുംബത്തോടും റഷ്യൻ സൈന്യം ചെയ്ത കൊടും ക്രൂരതകളുടെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം സൈന്യം മർദ്ദിച്ചവശനാക്കിയ ഭർത്താവിനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുകയും നാലുവയസ്സുള്ള മകളെ പീഡിപ്പിക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു.കീവ് മേഖല പിടിച്ചടക്കുന്നതിനിടെ കഴിഞ്ഞ മാർച്ചിലായിരുന്നു റഷ്യൻ സൈന്യത്തിന്റെ ക്രൂരത. 

 

യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ഭർത്താവിനെയും ലൈംഗിക പീഡനത്തിന് ഇവർ ഇരയാക്കി. അതിനു ശേഷമാണ് സൈന്യത്തിന് മുൻപിൽവച്ചുതന്നെ ഇരുവരും ലൈംഗികബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെട്ടത്. ഈ ക്രൂരതയ്ക്കു ശേഷവും മതിവരാതെ ഇവരുടെ നാലു വയസ്സുകാരി മകളെയും മാതാപിതാക്കളുടെ മുന്നിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

 

എട്ടുമാസമായി നീളുന്ന അധിനിവേശത്തിനിടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ഒരു യുദ്ധമുറയായി റഷ്യൻ സൈന്യം കാണുന്നു എന്ന സൂചനകളാണ് ഈ സംഭവങ്ങൾ വെളിവാക്കുന്നത്.