പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ശീതളപാനീയങ്ങളില്‍ മധുരം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന അസ്പാര്‍ടേം കാന്‍സറുണ്ടാകാന്‍ കാരണമാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര സംഘടനയുടെ ഗവേഷണ റിപ്പോര്‍ട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ശീതളപാനീയങ്ങള്‍ മുതല്‍ ച്യൂയിങ്ഗമില്‍ വരെ അസ്പാര്‍ടേമെന്ന കൃത്രിമ മധുരം ഉപയോഗിച്ച് വരുന്നുണ്ട്. പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ 200 മടങ്ങ് മധുരമാണ് അസ്പാര്‍ടേമിലുള്ളത്. ജൂലൈ മുതല്‍ ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നും ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

അസ്പാര്‍ടേം ഏതളവില്‍ ഉപയോഗിച്ചാല്‍ അപകടമില്ലാതെയിരിക്കാം എന്നത് സംബന്ധിച്ച് ഇന്റര്‍ നാഷ്ണല്‍ ഏജന്‍സി ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് പറയുന്നില്ല. ശീതളപാനീയങ്ങളിലെ കൃത്രിമ മധുരം അപകടകാരിയാണെന്ന തരത്തില്‍ മുന്‍പും ആശങ്കകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് സ്ഥിരീകരണം വരുന്നത്.

 

അസ്പാര്‍ടിക് ആസിഡും ഫെനൈലലനിനും എന്നീ രണ്ട് അമിനോ ആസിഡുകള്‍ ചേര്‍ത്താണ് അസ്പാര്‍ടേം നിര്‍മിക്കുന്നത്. പ്രോട്ടീന്‍ സമ്പന്നമായ മിക്ക ഭക്ഷണങ്ങളിലും സാധാരണയായി കണ്ടുവരുന്ന അമിനോ ആസിഡുകളാണിത്. ശരീരത്തിലെത്തുമ്പോള്‍ അസ്പാര്‍ടിക് ആസിഡ്, ഫെനൈലലനിന്‍, ചെറിയ അളവില്‍ മെഥനോള്‍ എന്നിങ്ങനെയാണ് അസ്പാര്‍ടേം മാറുന്നത്. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നതിനായി 1965 ല്‍ ജെയിംസ് എം.ഷാലറ്റ്ര്‍ എന്ന രസതന്ത്രജ്ഞനാണ് ഇത് കണ്ടുപിടിച്ചത്. 

 

 

WHO's cancer research agency to say aspartame sweetener a possible carcinogen