മൊറോക്കോ ഭൂകമ്പത്തില്‍ മരണ സംഖ്യ രണ്ടായിരം കടന്നു. ഭൂകമ്പം നാശംവിതച്ച മലനിരകളില്‍ രക്ഷാദൗത്യം ദുഷ്കരമായത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി. പരുക്കേറ്റവരില്‍ പലരുടെയും നിലയും ഗുരുതരമാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിലൂടെയാണ് മൊറോക്കോ കടന്നുപോകുന്നത്. ആറുപതിറ്റാണ്ടിനിടയിലുണ്ടാകുന്ന ഭൂകമ്പം. അതുകൊണ്ടുതന്നെ സാഹചര്യം അതിജീവിച്ച് പരിചയമില്ല. മൊറോക്കോയിലെ മലയോര പൈതൃക ഗ്രാമമായ മറാക്കേഷ് പൂര്‍ണമായി തകര്‍ന്നു.
മറാക്കേഷില്‍ നിന്ന് 72 ലോമീറ്റര്‍ അകലെ ഹൈ അറ്റ്ലസ് പര്‍വതമേഖലയിലാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 350 കിലോമീറ്റര്‍ അകലെ തലസ്ഥാനമായ റബാത്തില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു. ഹൈ അറ്റ്ലസ് മലനിരകളുടെ മനോഹാരിത കാണാനെത്തുന്ന ടൂറിസ്റ്റുകളുടെ കേന്ദ്രം കൂടിയാണ് ലോക ഹെറിറ്റേജ്സ്റ്റാറ്റസില്‍ ഉള്‍പ്പെട്ട മറാക്കേഷ്. അപകടം രാത്രിയായതും ദുരന്തത്തിന്‍റെ തീവ്രത കൂട്ടി. മലനിരകളില്‍ രക്ഷാദൗത്യം അതീവ ദുഷ്കരമാണ്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ശത്രുത മറന്ന് അള്‍ജീരിയ, വ്യോമപാത തുറന്ന് സഹായത്തിനെത്തി. മൊറോക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഏറെയുള്ള ഫ്രാന്‍സും ജര്‍മനിയും സഹായഹസ്തം നീട്ടിയിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തിനായി അടിയന്തര സൈന്യത്തെ മൊറോക്കന്‍ ഭരണകൂടം വിയോഗിച്ചു. റെഡ്ക്രോസും ദുരന്തസ്ഥലത്തെത്തി.
Death toll in Morocco earthquake passes 2,000