ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി 34കാരിയായ ഷെറിന്‍ ജാക്സനാണ് മരിച്ചത്. ന്യൂ സൗത്ത് വേല്‍സ് തലസ്ഥാനമായ സിഡ്നിക്ക് സമീപം ഡുബ്ബോയിലാണ് സംഭവം. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ.

അപകടത്തില്‍ അതിഗുരുതരമായ പൊള്ളലേറ്റ ഷെറിന്‍ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്നു. രക്ഷാ പ്രവർത്തനത്തിനെത്തിയ അഗ്നിശമന സേന അംഗവും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ ഷെറിന്റെ ഭർത്താവ് ജാക്ക്സൺ ജോലി സംബന്ധമായി പുറത്ത് പോയിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടിൽ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

 

Kerala nurse died in fire accident at Australia