അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വെള്ളിയാഴ്ച്ച അമേരിക്കന്‍ സമയം 10.23നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ന്യൂജേഴ്‌സിയിലെ ട്യൂക്സ്ബെറിയാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.  തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് നൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്.  

 

ഭൂകമ്പം ന്യൂയോര്‍ക്കിലുടനീളം അനുഭവപ്പെട്ടതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ എക്‌സിൽ കുറിച്ചു.