വടക്കേ അമേരിക്കയെ കൂരിരുട്ടിലാക്കിയ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്‍റെ തല്‍സമയ ചിത്രങ്ങളും വിഡിയോയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനിടെ വന്‍ അബദ്ധം പിണഞ്ഞ് ചാനല്‍. മെക്സിക്കന്‍ വാര്‍ത്താ ചാനലാണ് പുരുഷ ലിംഗത്തിന്‍റെ വിഡിയോ സംപ്രേഷണം ചെയ്തത്. ആര്‍സിജി മിഡിയ എന്ന വാര്‍ത്താ ചാനലാണ് ഔദ്യോഗിക ദൃശ്യങ്ങള്‍ക്കൊപ്പം വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകുന്നതിന്‍റെ ചിത്രങ്ങളും വിഡിയോകളും പ്രേക്ഷകര്‍ അയച്ചത് ലൈവായി പങ്കുവച്ചത്.
ആളുകള്‍ അയച്ചു നല്‍കിയ ദൃശ്യങ്ങള്‍ മൂന്ന് അവതാരകര്‍ പ്രേക്ഷകര്‍ക്കായി വിശദീകരിച്ച് നല്‍കുകയായിരുന്നു. അതിനിടയിലാണ് വെളിച്ചത്തെ സ്വന്തം ലിംഗവും വൃഷണങ്ങളും കൊണ്ട് മറച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങളും 'എയറി'ലായത്. അവതാരകരായ രണ്ട് സ്ത്രീകള്‍ നടുങ്ങുന്നതും വിഡിയോയില്‍ വ്യക്തമാണ്. സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്‍റെ വാര്‍ത്താപ്രാധാന്യം കണക്കിലെടുത്താണ് പ്രേക്ഷകര്‍ അയച്ചു നല്‍കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാമെന്ന് വിചാരിച്ചതെന്നും സദുദ്ദേശപരമായുള്ള പ്രവര്‍ത്തിക്കിടയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു ഒപ്പമുണ്ടായിരുന്ന അവതാരകന്‍റെ പ്രതികരണം.
അബദ്ധം തിരിച്ചറിഞ്ഞയുടന്‍ ദൃശ്യങ്ങള്‍ ചാനല്‍ പിന്‍വലിച്ചുവെങ്കിലും നിരവധിപ്പേര്‍ ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. വലിയ വിമര്‍ശനവും അധികൃതര്‍ക്കെതിരെ ഉണ്ടായി. പൊതുജനങ്ങളിലേക്ക് വിഡിയോകളെത്തിക്കുമ്പോള്‍ കൃത്യമായി പരിശോധിച്ച് ആധികാരികതയും അതിലെ ഉള്ളടക്കവും വിലയിരുത്തേണ്ടതുണ്ടെന്നും അശ്ലീല പ്രദര്‍ശനത്തിന് മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും പലരും കുറിച്ചു. അതിനിടെ താനാണ് ആ വിഡിയോ ചാനലിന് അയച്ച് നല്‍കിയതെന്ന് അവകാശപ്പെട്ട് ഒരാള്‍ എക്സില്‍ ട്വീറ്റ് ചെയ്തു.
Mexican news channel airs video of man’s testicles during solar eclipse coverage