പലയാവര്‍ത്തി ചുംബിച്ചതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ യുവതി 64 കാരനെ കുത്തിക്കൊന്നു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. സ്റ്റീവ് അന്‍ഡേഴ്സണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. യുവതി വാഹനം ഓടിച്ച് വരുന്ന വഴിയിലൂടെ സ്റ്റീവ് നടന്ന് പോവുകയായിരുന്നു. സ്റ്റീവിനെ യുവതി കാര്‍ ഇടിച്ച് വീഴ്ത്തി. പിന്നാലെ യുവതി കാര്‍ പുറകോട്ടെടുത്ത് സ്റ്റീവിന്‍റെ ശരീരത്തിലൂടെ കാര്‍ കയറ്റി. തുടര്‍ന്ന് സ്റ്റീവിനെ പല തവണ ചുംബിച്ച ശേഷം ഒന്‍പത് തവണ കുത്തുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ക്യമാറയില്‍ പതിഞ്ഞിരുന്നു.
തനിക്ക് തപാല്‍ വഴി വന്ന സാധനമെടുക്കാന്‍ പോവുകയായിരുന്നു സ്റ്റീവ്, വളരെ വേഗത്തില്‍ വന്ന ഒരു വെളുത്ത കാര്‍ സ്റ്റീവിനെ ഇടിച്ച് വീഴ്ത്തുന്നതായി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന് ശേഷം പ്രതിയായ യുവതി സ്ഥലം കാലിയാക്കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാരോണ്‍ ഫിഷര്‍ എന്ന യുവതിയാണ് പ്രതിയെന്ന് കണ്ടെത്തി.
കൊലപാതകത്തിന് ശേഷം കാരോണ്‍ മറ്റൊരു കാറില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്നത് കണ്ടതായി ദൃക്സാക്ഷികളില്‍ ചിലര്‍ പറഞ്ഞു. കൊലപാതകത്തിന് കേസെടുത്ത് കാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുമുന്‍പും പല കേസുകള്‍ പ്രതിക്കെതിരെ എടുത്തിട്ടുണ്ട്. കോടതി രേഖകള്‍ പ്രകാരം അവര്‍ പുരുഷനും പൊലീസ് രേഖകള്‍ പ്രകാരം സ്ത്രീയുമാണ്. ഈ മാസം 24ന് മുന്‍പ് അവരെ കോടതിയില്‍ ഹാജരാക്കിയേക്കും