dutch-women

TOPICS COVERED

മാനസികാരോഗ്യ പ്രയാസങ്ങള്‍ നേരിടുന്ന യുവതിക്ക് ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കി നെതര്‍ലന്‍ഡ്സ്. വിഷാദരോഗവും ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡറും ഉള്ള സോറയ ടെര്‍ ബീക്ക് എന്ന 29കാരിക്കാണ് ദയാവധത്തിന് അനുമതി. 

കാമുകന്റെ സമീപത്ത് വീട്ടിലെ സോഫയില്‍ വെച്ച് ദയാവധം നടത്തണം എന്നാണ് സോറ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ഉത്കണ്ഠയും വിഷാദവും കാരണം സ്വയം ഉപദ്രവിക്കുന്നതിന് ഏറെ നാള്‍ ചികിത്സ തേടി. വര്‍ഷങ്ങളായി ആത്മഹത്യ പ്രേരണയും അനുഭവിക്കുന്നു. ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി പോലും ഞാന്‍ നേരിടുന്ന പ്രയാസം കുറയ്ക്കാന്‍ സഹായിക്കുന്നില്ല, സോറയ പറയുന്നു. 

ദയാവധം 2002 മുതല്‍ നെതര്‍ലന്‍‍ഡ്സില്‍ നിയമവിധേയമാണ്. സോറയക്ക് ദയാവധം അനുവദിച്ചതിനെ എതിര്‍ത്തി വലിയ തോതില്‍ പ്രതികരണങ്ങള്‍ നെതര്‍ലന്‍ഡ്സില്‍ ഉയര്‍ന്നു. ഇതിനെ അപമാനകരം എന്നാണ് സോറ വിശേഷിപ്പിച്ചത്. ഒരിക്കലും മെച്ചപ്പെടാന്‍ പോകുന്നില്ല എന്ന് സൈക്യാട്രിസ്റ്റ് പറഞ്ഞതിന് ശേഷമാണ് ടെര്‍ ബീക്ക് മരിക്കാന്‍ തീരുമാനിച്ചത്. 

8,720 പേരാണ് 2022ല്‍ നെതര്‍ലന്‍ഡ്സില്‍ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വര്‍ധനയാണ് ഉണ്ടായത്. അസഹനീയമായ കാഴ്ച്ചപ്പാടുകള്‍ അനുഭവിക്കുന്ന, മെച്ചപ്പെടാന്‍ സാധ്യതയില്ലാത്തവര്‍ക്ക് നെതര്‍ലന്‍ഡ്സില്‍ ദയാവധത്തിന് നിയമം അനുമതി നല്‍കുന്നു. 

ENGLISH SUMMARY:

Euthanasia allowed for 29-year-old woman