joseph

TOPICS COVERED

ചരിത്രനേട്ടത്തിന്‍റെ ആഹ്ലാദം ആദ്യമായി മനോരമ ന്യൂസിലൂടെ പങ്കുവെച്ച് നിയുക്ത എം.പി. സോജന്‍ ജോസഫ്. ആരോഗ്യരംഗമടക്കം മേഖലകളില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് സോജന്‍ പറഞ്ഞു. കോട്ടയം കൈപ്പുഴയില്‍ സാധാരണകുടുംബാംഗമായ സോജന്‍ ആരോഗ്യമേഖലയിലാണ് ജോലി ചെയ്യുന്നത്.

 

വെസ്റ്റ്മിനിസ്ര്റര്‍ കൊട്ടാരത്തിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ഇനി മലയാളിയുടെ ശബ്ദം മുഴങ്ങും. കേരളവും ബ്രിട്ടനുമായുള്ള ബന്ധത്തിന്‍റെ ഏറ്റവും തിളങ്ങുന്ന അധ്യായം. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടമെന്നറിയപ്പെടുന്ന കെന്‍റിലെ ആഷ്ഫോര്‍ഡില്‍ ടോറികളുടെ കുത്തകമണ്ഡലത്തില്‍ ഉപപ്രധാനമന്ത്രിയുടെ ചുമതലയുള്ള ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ തറപറ്റിച്ചത്. വിജയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സോജന്‍ മനോരമ ന്യൂസിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തി.

നഴ്സിങ് മേഖലയില്‍ സമരങ്ങളിലടക്കം മുന്‍നിരയിലുണ്ടായിരുന്ന സോജന് ആരോഗ്യമേഖലയിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് നന്നായറിയാം. അതിനാല്‍ തന്നെ പരിഹാരങ്ങള്‍ കാണാമെന്ന പ്രതീക്ഷയുമുണ്ട്. കൈപ്പുഴ ചാമക്കാലയില്‍ ജോസഫിന്‍റെയും എലിക്കുട്ടിയുടേയും മകനായ സോജന്‍ 22 വര്‍ഷമായി എന്‍.എച്ച്.എസില്‍ ക്വാളിറ്റി ആന്‍ഡ് പേഷ്യന്‍റ് ഹെഡാണ്. ബ്രിട്ടനിലെ മലയാളി അസോസിയേഷനുകളിലെ സജീവ സാന്നിധ്യമായ സോജന്‍, മാന്നാനം കെ.ഇ. കോളജിലെ പൂര്‍വവിദ്യാര്‍ഥിയുമാണ്.

Kottayam native sojan elected to uk parliament: