O’Hare International Airport, Chicago (AP Photo/Kiichiro Sato)

O’Hare International Airport, Chicago (AP Photo/Kiichiro Sato)

TOPICS COVERED

ചിക്കാഗോയിലെ ഒ'ഹെയർ രാജ്യാന്തര വിമാനത്താവളത്തില്‍ ബാഗേജ് ഏരിയയിലെ കണ്‍വെയല്‍ ബെല്‍റ്റില്‍ കുടുങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. 57 വയസുകാരിയാണ് മരിച്ചത്. മരിച്ചയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ചത് വിമാനത്താവളത്തിലെ ജീവനക്കാരിയല്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

വ്യാഴാഴ്ച, പ്രാദേശിക സമയം 7.30ഓടെയാണ് ചിക്കാഗോ ഫയര്‍ ഡിപ്പാര്‍ട്മെന്‍റിലേക്ക് അപകട വിവരവുമായി ഫോണ്‍കോള്‍ എത്തുന്നത്. ബാഗേജുകള്‍ നീക്കുന്നതിനുള്ള കണ്‍വെയല്‍ ബെല്‍റ്റില്‍ ഒരു സ്ത്രീ കുടുങ്ങികിടക്കുന്നു എന്നാണ് ലഭിച്ച സന്ദേശം. രാജ്യാന്തര വിമാനങ്ങള്‍ പുറപ്പെടുന്ന അഞ്ചാം നമ്പര്‍ ടെര്‍മിനലിലായിരുന്നു അപകടം. രക്ഷാസംഘം സ്ഥലത്തെത്തിയപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു.

പൊലീസ് പറയുന്നത് പ്രകാരം ടെര്‍മിനലിലെ നിരോധിത മേഖലയിലേക്ക് 2.30 ഓടെ ഇവര്‍ നടന്നടുക്കുന്നതായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈസമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം അതീവ സുരക്ഷാ മേഖലയല്ലാത്തതിനല്‍ സുരക്ഷാവീഴ്ചയായി കണക്കാക്കാനാകില്ലയെന്നാണ് വിമാത്താവളത്തിലെ അധിതൃതര്‍ അറിയിക്കുന്നത്. സംഭവത്തില്‍ ചിക്കാഗോ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ENGLISH SUMMARY:

Woman got stuck in a conveyor belt in the baggage area at Chicago's O'Hare International Airport dies.