ജര്‍മന്‍ നഗരമായ സോലിങ്കനില്‍ കത്തിക്കുത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നഗര വാര്‍ഷികാഘോഷത്തിനിടെയാണ് ആക്രണം. നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. സോലിങ്കന്‍ നഗരത്തിന്റെ അറുന്നൂറ്റന്പതാമത് വാര്‍ഷികാഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്.അക്രമിക്കായി തിരച്ചില്‍ തുടങ്ങി. അക്രമി തനിച്ചായിരുന്നുവെന്നും കൃത്യത്തിന് ശേഷം ആള്‍ക്കൂട്ടത്തില്‍ മറഞ്ഞുവെന്നുമാണ് പൊലീസ് പറയുന്നത്.
160,000 ആളുകളാണ് സോലിങ്കനില്‍ കഴിയുന്നത്. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ കത്തിക്കുത്ത് അക്രമങ്ങള്‍ വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മേയിലും ജൂണിലും സമാന ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.