canada-onam-parlai

TOPICS COVERED

കേരളത്തനിമയിൽ കനേഡിയൻ പാർലമെൻറിൽ ഓണാഘോഷം. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കനേഡിയൻ മണ്ണിലേക്ക് പകർന്നു നൽകുന്നതായിരുന്നു ഓണാഘോഷ പരിപാടികൾ. തുടർച്ചയായ മൂന്നാം തവണയാണ് കനേഡിയൻ പാർലമെൻറിൽ ഓണം ആഘോഷിക്കുന്നത്.

 

കനേഡിയൻ പാർലമെന്‍റിലെ ഓണാഘോഷം. കാനഡയിൽ അതിവേഗം വളരുന്ന കമ്മ്യൂണിറ്റികളിലൊന്നായ മലയാളികളുടെ പാരമ്പര്യവും തനിമയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഉതകുന്ന രീതിയി ലായിരുന്നു പരിപാടികൾ.  പാർലമെന്‍റ് അംഗം മൈക്കിൾ ബാരറ്റ് ആയിരുന്നു ഓണാഘോഷ ചടങ്ങുകളുടെ ആതിഥേയൻ. 

ചെണ്ടമേളത്തിന്‍റെയും  താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ പ്രൗഢ ഗംഭീരമായ കനേഡിയൻ പാർലമെന്റിലെ സർ ജോൺ എ മക്ഡോണൾഡ് ഹാളിലേക്ക് ആനയിച്ചോതോടയാണ് പരിപാടികളുടെ ആരംഭം. ഓണാഘോഷത്തിൽ മലയാളി കുടുബ വേരുള്ള യൂക്കോൺ പ്രീമിയർ രഞ്ജ് പിള്ള മുഖ്യാതിഥി ആയിരുന്നു. തുടർന്ന് തിരുവാതിരകളിയും സംഘനൃത്തവും ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറി.

കാനഡയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പാർലമെന്‍റ് അംഗങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുനൂറോളം ആളുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്. ഇക്കുറി കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ മലയാളി സംഘടനകളുടെ സഹകരണവും പരിപാടിക്ക് ഉണ്ടായിരുന്നു.

ഓണാഘോഷത്തോട് അനുബന്ധിച്ചു വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ബിജു ജോർജ് ചെയർമാനും, റാം മതിലകത്ത് കൺവീനറും, രേഖാ സുധീഷ് ഇവന്‍റ് കോഡിനേറ്ററും, സതീഷ് ഗോപാലൻ, ടോമി കോക്കാടൻ എന്നിവർ കോ-ചെയറും, സുധീഷ് പണിക്കർ ഹോസ്പിറ്റാലിറ്റി ഓപ്പറേഷൻസ് കോഡിനേറ്ററും, പ്രവീൺ വർക്കി കമ്മ്യൂണിറ്റി ഔട്ട്റീച്ച് കോർഡിനേറ്ററും ആയ സംഘാടക സമിതി ആണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്.

ENGLISH SUMMARY:

Onam was celebrated in the Canadian Parliament with a touch of Kerala's essence. The festivities aimed to bring Kerala's rich cultural heritage to Canadian soil, showcasing the state's traditions and cultural pride.