ലബനനിലെ ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി. രണ്ടായിരത്തിലധികം പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ആക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഇബ്രാഹിം മുഹമ്മദ് ഖ്വബൈസി കൊല്ലപ്പെട്ടതായി ലബനന്‍ സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ മിസൈല്‍ വിഭാഗത്തിന്റെ തലവനാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയെ തകര്‍ക്കാനുള്ള ശ്രമം വിജയിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കലിന്‍റെ പ്രതികരണം. നിലവിലെ സാഹചര്യം വിലയിരുത്താന്‍ യുഎന്‍ രക്ഷാസമിതി ഇന്നുചേരും. Also Read: ബെയ്റൂട്ടിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍
ലബനനില്‍ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാന്‍ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ നിര്‍ദേശം നല്‍കി.തെക്കന്‍ ലബനനിലും തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേല്‍ ആക്രമണം ശക്തമാണ്. ബെയ്റൂട്ടില്‍ നിന്നും ആയിരങ്ങളാണ് പലായനം ചെയ്തു. ഹൈഫയുടെ തെക്ക് ഭാഗത്തുള്ള അത്‍ലിറ്റ് നാവിക താവളമുള്‍പ്പടെ വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുല്ല ആക്രമണം നടത്തിയതിന് പിന്നാലെയാണിത്.