ടെസ്‌ല സിഇഒ ഇലോണ്‍ മസ്കും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിയും കണ്ണില്‍ക്കണ്ണില്‍ നോക്കിയിരിക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലോ എന്ന സംശയമാണ് ഉയരുന്നത്. സോഷ്യല്‍മീഡിയയില്‍ വലിയ ഫാന്‍ബേസ് ഉള്ളവരാണ് ജോര്‍ജിയയും മസ്കും. അതുകൊണ്ടുതന്നെ ഈ ചോദ്യം കാട്ടുതീ പോലെ പടരുന്നതും സ്വാഭാവികം തന്നെ.
മസ്ക്കിന്റെയും മെലനിയുടേയും ചിത്രം ടെസ്‌ല ഓണേഴ്സ് സിലിക്കന്‍വാലിയാണ് എക്സില്‍ പോസ്റ്റ് ചെയ്തത്. ഒരു ചടങ്ങിനിടെ ഇരുവരും അടുത്തടുത്തിരുന്ന് സംസാരിക്കുന്ന ചിത്രമാണ് വൈറലായത്. ഇവര്‍ ഡേറ്റിങ്ങിലാണെന്ന് കരുതുന്നുണ്ടോ? എന്ന കാപ്ഷനോടെയാണ് പോസ്റ്റ് . എന്നാല്‍ പോസ്റ്റിന്െ കമന്റ്ബോക്സില്‍ സിഇഒ മറുപടിയും നല്‍കി. ഞങ്ങള്‍ ഡേറ്റിങ്ങിലല്ലെന്നാണ് മസ്കിന്റെ മറുപടി. ഞാന്‍ അവിടെ അമ്മയ്ക്കൊപ്പമായിരുന്നു, ഞങ്ങള്‍ തമ്മില്‍ ഒരു പ്രണയബന്ധവുമില്ലെന്ന വാക്കുകളുടെ സ്ക്രീന്‍ഷോട്ടും ഒരാള്‍ കമന്റ്ബോക്സില്‍ ചേര്‍ത്തിട്ടുണ്ട്.
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ന്യൂയോര്‍ക്കില്‍ നടന്ന അവാര്‍ഡ്‌ദാന ചടങ്ങിനിടെ മസ്ക്, ജോര്‍ജിയ മെലനിയെ പ്രശംസിച്ച് സംസാരിച്ചതോടെയാണ് ഈ പ്രചാരണത്തിനു ബലം കൂടിയത്. പുറത്തെ സൗന്ദര്യത്തേക്കാള്‍ അകത്ത് സൗന്ദര്യം സൂക്ഷിക്കുന്ന വ്യക്തിയെന്നാണ് മസ്ക് മെലനിയെക്കുറിച്ചു പറഞ്ഞത്. സാധാരണ രീതിയില്‍ രാഷ്ട്രീയക്കാരില്‍ കാണാത്ത സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്ള വ്യക്തിത്വം കൂടിയാണ് മെലനിയെന്നും മസ്ക് പറഞ്ഞു. ഈ വാക്കുകള്‍ ജോര്‍ജിയ മെലനിയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിനു ആക്കം കൂടിയത്.
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലനി യൂറോപ്യന്‍ യൂണിയനു നല്‍കിയ പിന്തുണയുടെ പേരിലാണ് അവാര്‍ഡിനര്‍ഹയായത്. സെപ്റ്റംബര്‍ 24ന് ന്യൂയോര്‍ക്കിലായിരുന്നു അവാര്‍ഡുദാനച്ചടങ്ങ്.