israel-attack-iran

TOPICS COVERED

ഇറാന്‍റെ  മിസൈലാക്രമണത്തിന് ശേഷം രൂക്ഷമായ ഭാഷയിലാണ് ഇസ്രയേൽ പ്രസിഡൻറ് ബെഞ്ചമിൻ നെതന്യാഹു രം​ഗത്ത് വന്നത്. വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞ അദ്ദേഹം, ഇസ്രയേലിൻറെ  നിശ്ചയദാർഢ്യത്തെ കുറിച്ച് ഇറാൻ ഭരിക്കുന്നവർക്ക് ഒരു ധാരണയുമില്ലെന്നും ശത്രുക്കളെ ഇസ്രയേൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ധാരണയുണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു തെറ്റിന് ഇറാൻ തുനിയില്ലായിരുന്നുവെന്നും പറഞ്ഞു.

Also Read: ഇറാന്റെ തിരിച്ചടി എത്തിയത് 12 മിനിറ്റ് കൊണ്ട്; ഇസ്രയേൽ പ്രതിരോധം ഇങ്ങനെ

രൂക്ഷമായ പ്രതികരണം വന്നെങ്കിലും ഇറാനെ നേരിട്ട് ആക്രമിക്കാൻ ഇസ്രയേൽ ഇതുവരെ തയ്യാറായിട്ടില്ല. ബെയ്റൂട്ടിൽ ഹിസ്ബുല്ലയ്ക്ക് നേരെ ആക്രമണം രൂക്ഷമാക്കുകയാണ് ഇസ്രയേൽ സേന. ഇറാനെതിരെയുള്ള തിരിച്ചടിയിൽ എന്താകും ഇസ്രയേലിൻറെ മനസിൽ. 

ഇറാന്‍റേത്  വലിയ ആക്രമണം

ഇറാൻറെ വ്യോമാക്രണം ഇസ്രയേലി മിലിട്ടറി കേന്ദ്രങ്ങളെ അടക്കം ലക്ഷ്യം വച്ചായിരുന്നു. ചില മിസൈലുകൾ മിലിട്ടറി കേന്ദ്രങ്ങളിൽ മിസൈൽ പതിച്ചെന്നും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടില്ലെന്നും ഇസ്രയേൽ മിലിട്ടറി വൃത്തങ്ങളെ  ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് ഇസ്രയേലിന് നേർക്ക് ഇറാൻ ആക്രമണം നടത്തുന്നതെങ്കിലും ചൊവ്വാഴ്ചയിലെ ആക്രമണത്തിന് ചില പ്രത്യേകതകളുണ്ട്. .

ഏപ്രിലിലാണ് ഇറാൻ ആദ്യമായി ഇസ്രയേൽ മണ്ണിൽ നേരിട്ട് ആക്രമണം നടത്തിയത്. ഡ്രോണും മിസൈലും ഉപയോഗിച്ചുള്ളതായിരുന്നു ആക്രമണം. സിറിയയിലെ ഇറാൻ നതന്ത്ര കേന്ദ്രത്തിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയെന്നാരോപിച്ചായിരുന്നു ഇത്. 72 മണിക്കൂർ മുൻപ് നോട്ടീസ് നൽകി നടത്തിയ ഈ ആക്രമണം നാശനഷ്ടങ്ങൾ കുറയ്ക്കാൻ ലക്ഷ്യം വെച്ചുളളതായിരുന്നു. 300 ഓളം ഡ്രോൺ മിസൈൽ ആക്രമണങ്ങളെ ഇസ്രയേലിൻറെ  വ്യോമപ്രതിരോധ സംവിധാനം തകർത്തു. ഒരാഴ്ചയ്ക്ക് ശേഷം ഇറാനെതിരായ പരിമിതമായ ആക്രമണത്തിലൂടെ ഇസ്രായേൽ പ്രതികരിച്ചത്. എന്നാൽ ചൊവ്വാഴ്ചയിലെ ആക്രമണം ഇസ്രയേൽ അറിഞ്ഞത് മണിക്കൂറുകൾമുൻപ് മാത്രമാണ്. മൊസാദ് ആസ്ഥാനവും നെവാതിം എയർ ബേസ് അടക്കം ലക്ഷ്യമിട്ടുള്ള വലിയ ആക്രമണമാണ് ഇറാൻ നടത്തിയത്. 

തിരിച്ചടി ആണവ കേന്ദ്രത്തിലേക്കോ?

ഇസ്രയേൽ ഇറാനിൽ നടത്തുന്ന പ്രത്യാക്രമണം ആണവ കേന്ദ്രങ്ങൾക്കെതിരായാകമോ എന്ന ഭീഷണിയാണ് നിലനിൽക്കുന്നത്. ഇറാൻറെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടാനാണ് മുൻ ഇസ്രയേലി പ്രധാനമന്ത്രിയായിരുന്ന നഫ്താലി ബെന്നറ്റ് ആവശ്യപ്പെട്ടത്. എന്നാൽ ഇസ്രയേലിൻ്റെ ഏത് പ്രതികരണവും സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന് ഇറാൻ വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ ഞങ്ങളുടെ ആക്രമണം ശക്തിയുടെ ഒരു ഭാഗം മാത്രമാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ പറഞ്ഞു.

ഇറാൻ ആണവ ശക്തിയായി മാറുന്നത് ഇസ്രയേലിന് ഭീഷണിയാണ്. ഇതിനാൽ തന്നെ ഇറാൻറെ ആണവ കേന്ദ്രങ്ങൾ തകർക്കുക എന്നതിന് ഇസ്രയേലിന് മേൽ സമ്മർദ്ദമുണ്ടാകുന്നു എന്നാണ് വിലയിരുത്തൽ. അതേസമയം ഇറാൻറെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്ന് ഇസ്രയേലിന് സഖ്യകക്ഷിയായ അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇസ്രയേൽ തിരിച്ചടിക്കുകയാണെങ്കിൽ ഇറാനിലെ ആണവ കേന്ദ്രങ്ങളെയോ ലക്ഷ്യം വെയ്ക്കുമെന്നാണ് സൂചന. ഇറാൻ്റെ എണ്ണശുദ്ധീകരണശാലകളെ ലക്ഷ്യം വെയ്ക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഇസ്രായേലി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധ വിമാനങ്ങൾ ഉപയോ​ഗിച്ച് ഹമാസ് നേതാവ് ഇസ്മയിലി ഹനിയയെ കൊലപ്പെടുത്തിയതിന് സമാനമായ ആക്രമണങ്ങളും ഇറാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്ന ആക്രമണങ്ങളും ഇസ്രയേൽ നടത്താം എന്നാണ് റിപ്പോർട്ട്.

ENGLISH SUMMARY:

How's Israel's counter attack against Iran