TOPICS COVERED

 യു.എസ് പ്രസിഡ‌ന്റ് സ്ഥാനാര്‍ഥി ഡോണൾഡ് ട്രംപിനായി വോട്ട് ചോദിച്ച് ഇലോണ്‍ മസ്ക്. പെന്‍സില്‍വാനിയയിലെ ബട്ട്ലറിലെ തിരഞ്ഞെടുപ്പ് വേദിയിലാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് മസ്ക് എത്തിയത്. ഇതേ വേദിയില്‍വച്ചാണ് മുന്‍പ് ട്രംപിനെ കൊലപ്പെടുത്താനുളള ശ്രമം നടന്നത്. ഇതാദ്യമായാണ് മസ്‌ക് പരസ്യമായി ട്രംപിനായി രംഗത്തെത്തിയിരിക്കുന്നത്. ട്രംപ് അനുകൂലികള്‍ക്കിടയിലേക്ക് തുള്ളിച്ചാടി കൈവീശിക്കൊണ്ടാണ് മസ്ക് എത്തിയത്. ഡോണൾഡ് ട്രംപ് തന്നെയാണ് മസ്കിനെ വേദിയിലേക്ക് ക്ഷണിച്ചത്. കൈകൊടുത്ത് പരസ്പരം ആശ്ലേഷിച്ചാണ് മസ്ക് സംസാരിച്ചു തുടങ്ങിയത്. ഈ തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടാല്‍ അവസാന തിരഞ്ഞെടുപ്പാകും ഇതും എന്ന് മസ്ക് പറയുന്നു. അമേരിക്കയുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ട്രംപിന്റെ വിജയം അനിവാര്യമാണെന്നും മസ്ക് പറഞ്ഞു. നമുക്ക് മുന്‍പില്‍ രണ്ട് സ്ഥാനാര്‍ഥികളുണ്ട്, ഒരാള്‍ക്ക് വിമാനത്തിന്റെ സ്റ്റെപ് പോലും കയറാന്‍ കഴിവില്ലാത്തയാള്‍, മറ്റെയാള്‍ വെടിയേറ്റാലും മുഷ്ടി ചുരുട്ടി വിജയം നേടുന്നയാള്‍ എന്നിങ്ങനെ ജോ ബൈഡനെയും ട്രംപിനെയും താരതമ്യം ചെയ്തും മസ്ക് സദസിനെ കയ്യിലെടുത്തു . ട്രംപിനുള്ള പിന്തുണ പലതവണ പ്രകടിപ്പിച്ചതാണെങ്കിലും ഇതാദ്യമായാണ് ഒരു ക്യാംപെയിന്‍ വേദിയില്‍ ട്രംപിന് വോട്ട് ചോദിച്ച് മസ്ക് എത്തുന്നത്.

Musk show at Trump rally:

Elon Musk asking for votes for US presidential candidate Donald Trump. Musk came to the campaign rally in Butler, Pennsylvania to announce his support for Trump.