പ്രതിസന്ധി രൂക്ഷമായ ലെബനനിൽ നിന്നും ഹിസ്ബുല്ല ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിം രാജ്യം വിട്ടതായി റിപ്പോർട്ട്. നയിം ഖാസിം നിലവിൽ ടെഹ്റാനിലാണുള്ളതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ നയിം ഖാസിയെ ലക്ഷ്യമിടുമെന്ന ആശങ്കയ്ക്കിടെയാണ്  രാജ്യം വിട്ടതെന്ന് ഇറാൻ സോഴ്സുകളെ ഉദ്ധരിച്ച് യുഎഇ ആസ്ഥാനമായ എറെം ന്യൂസ് റിപ്പോർട്ട്.

Also Read: യഹ്യ സിൻവാറിന്‍റെ ഭാര്യ രക്ഷപ്പെട്ടത് 27 ലക്ഷം രൂപയുടെ ബാഗുമായി; വിഡിയോ പുറത്തുവിട്ട് ഇസ്രയേൽ

ലെബനൻ, സിറിയ സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വിമാനത്തിലാണ് ബെയ്റൂട്ടിൽ നിന്നും ഇറാൻ സോഴ്സുകളെ ഉദ്ധരിച്ച് രക്ഷപ്പെട്ടത്. ഇസ്രയേൽ വധിക്കുമെന്ന ഭയത്തിൽ ഇറാൻ മുതിർന്ന നേതാക്കളാണ് നാടുകടത്താൻ ഉത്തരവിട്ടത്. ഇസ്രയേൽ അന്വേഷിക്കുന്നവരുടെ പട്ടികയിൽ നയിം ഖാസിമുണ്ടെന്ന് റിപ്പോർട്ട്.

നസിം ഖാസിം നിലവിൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. ലബനനിലെ സംഘർഷത്തിന് വെടിനിർത്തൽ മാത്രമാണ് പരിഹാരമെന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഹിസ്ബുല്ലയെ തോൽപ്പിക്കാനാകില്ലെന്നും നിലവിലെ യുദ്ധത്തിനൊരു പരിഹാരം വെടിനിർത്തൽ മാത്രമാണെന്നുമാണ് നസിം ഖാസിം പറഞ്ഞത്. ഇസ്രായേലിലുടനീളം മിസൈൽ ആക്രമണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. 

സെപ്റ്റംബർ 27ന് ലെബനനിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റല്ല കൊല്ലപ്പെട്ട ശേഷം ഹിസ്ബുല്ലയുടെ  പ്രധാനിയായാണ് നയിം ഖാസിയെ കരുതുന്നത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് നസ്റല്ലയ്ക്ക് പിൻഗാമിയായ ഹാഷിം സഫീദ്ദീനെയാണ് പരി​ഗണിച്ചിരുന്നത്. എന്നാൽ ഈ ഒക്ടോബറിൽ ഹാഷിം സഫീദ്ദി മരിച്ചതായാണ് അനുമാനം. ഇതിന് ഇതുവരെ സ്ഥിരീകരണമില്ല. നസ്റല്ലയുടെ കൊലപാതക ശേഷം ഖാസിം മൂന്ന് പ്രസംഗങ്ങൾ നടത്തിയെന്നതും ശ്രദ്ധേയമാണ്. 

ENGLISH SUMMARY:

Hezbollah Deputy Secretary General reportedly flees from Lebanon.