iran-women

TOPICS COVERED

സ്ത്രീകള്‍ ശിരോവസ്ത്രം കൃത്യമായി ധരിക്കാത്തത് പോലും നിയമവിരുദ്ധമായ ഇറാനില്‍ മേല്‍ വസ്ത്രമുരിഞ്ഞ പെണ്‍കുട്ടിയെ തേടി ലോകം. കഴിഞ്ഞ ദിവസമാണ് ടെഹ്റാന്‍ സര്‍വകലാശാലയില്‍ യുവതി ഉള്‍വസ്ത്രം മാത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിന്‍റെ ദൃശ്യങ്ങളും പിന്നീട് മേല്‍ വസ്ത്രമണിയിപ്പിച്ച് പെണ്‍കുട്ടിയെ ഒരു സംഘം വാഹനത്തില്‍ കയറ്റുന്നതിന്‍റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പെണ്‍കുട്ടി ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അറസ്റ്റിനെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

ടെഹറാനിലെ ഇസ്ലാമിക്ക് ആസാദ് യൂണിവേഴ്സിറ്റിയിലെ ആഹൂ ദാര്യയ്യാണ് പെണ്‍കുട്ടിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സ്ഥിരീകരിക്കുന്ന മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. വിദ്യാര്‍ഥിയുയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാതെ, പെണ്‍കുട്ടി മാനസികവെല്ലുവിളി നേരിടുന്നയാളെന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ ഭാഷ്യം. 

Also Read; ഹിജാബ് ശരിയായി ധരിച്ചില്ലെന്ന്‌ അധിക്ഷേപം; അടിവസ്ത്രം മാത്രമിട്ട് ഇറാനിയൻ വിദ്യാർഥിനിയുടെ പ്രതിഷേധം

ശിരോവസ്ത്രം കൃത്യമായി ധരിക്കാത്തതിന്‍റെ പേരില്‍ മഹ്സ അമീനി എന്ന 22കാരിയെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവം. അമീനിയുടെ അറസ്റ്റിന് പിന്നാലെ ശിരോവസ്ത്രം വലിച്ചെറിഞ്ഞതടക്കമുള്ള പ്രതിഷേധങ്ങളെ ഇറാന്‍ പൊലീസ് ക്രൂരമായാണ് നേരിട്ടത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ പല സ്ത്രീകളും എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവതിയും എവിടെ എന്നാണ് ലോകം ചോദിക്കുന്നത്.

Also Read; ക്ഷേത്രത്തിനു നേരെ ഖലിസ്താൻ ആക്രമണം: കാനഡയിൽ ഹിന്ദു വിഭാഗക്കാരുടെ വന്‍ പ്രതിഷേധം

അറസ്റ്റിലായ പെണ്‍കുട്ടി മര്‍ദ്ദനത്തിന് ഇരയായെന്നാണ് വിദ്യാര്‍ഥി സംഘടനയായ അമീര്‍ കാബിര്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയെ ഉടന്‍ വിട്ടയക്കണമെന്നാണ് സംഘടനയുടെ ആവശ്യം. പെണ്‍കുട്ടിയെ ഉപാതികളില്ലാതെ സ്വതന്ത്രയാക്കണമെന്നാണ് അംനസ്റ്റി ഇന്‍റര്‍നാഷണലും ആവശ്യപ്പെടുന്നത്. നിരവധി മനുഷ്യാവകാശ സംഘടനകളും പെണ്‍കുട്ടിക്കായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ പെണ്‍കുട്ടിയുടെ ഭര്‍ത്താെവന്ന്  അവകാശപ്പെടുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ ഇറാന്‍ ദേശിയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. മക്കളെ ഓര്‍ത്ത് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് ആവശ്യം. എന്നാല്‍ ഇത് ദൃശ്യം പ്രചരിക്കുന്നത് തടയാനുള്ള ഇറാന്‍ ഭരണകൂടത്തിന്‍റെ തന്ത്രമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം.

ENGLISH SUMMARY:

Iranian female student who stripped down to her underwear 'beaten up' during arrest