ബ്രിട്ടനിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ, ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ ഊര്‍ജിതം. ബ്രിട്ടനിലെ നോർത്താംപ്ടൺഷെയറിലാണ് ഹർഷിത എന്ന ഇരുപത്തിനാലുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ മൃതദേഹം. യുവതിയുടെ ഭര്‍ത്താവ് ഇന്ത്യന്‍ വംശജനായ പങ്കജ് ലാംബയ്ക്കായി അന്വേഷണം ശക്തമാക്കി.
ഈ മാസം ആദ്യം ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമായതായി നോർത്താംപ്ടൺഷെയർ പൊലീസ് ചീഫ് ഇൻസ്പെക്ടർ പോൾ കാഷ് പറഞ്ഞു.നോർത്താംപ്ടൺഷെയറിൽനിന്ന് ഇയാൾ കാറിൽ മൃതദേഹം ഇൽഫോഡിലെത്തിച്ചു. ലാംബ ഇപ്പോൾ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അറുപതിലേറെ ഡിറ്റക്ടീവുമാർ ലാംബയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും കാഷ് പറഞ്ഞു.
ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലെ ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ വീട്ടിൽ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇൽഫോഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടത്