mother-love-young-man

TOPICS COVERED

മകളുടെ പ്രായമുള്ള യുവാവുമായി അമ്മയ്ക്ക് പ്രണയം. 76 വയസുള്ള അമ്മയാണ് 49 വയസുള്ള യുവാവുമായി പ്രണയത്തിലായിരിക്കുന്നത്. അസാധാരണ ബന്ധത്തിൽ ചില സംശയങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് 76കാരിയുടെ മകൾ. ഏഴ് വർഷം മുൻപാണ് 76കാരിയുടെ ഭർത്താവ് മരണപ്പെടുന്നത്. പിന്നീടാണ് മകളുടെ പ്രായമുള്ള യുവാവുമായി അമ്മ പ്രണയത്തിലാകുന്നത്. 

യുവാവ് തന്റെ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നതെന്നും യുവാവ് മൂന്നു തവണ വിവാഹമോചിതനായതിനാൽ അമ്മയുമായുള്ള ബന്ധത്തിൽ ചില സംശയങ്ങൾ ഉണ്ടാക്കുന്നുവെന്നും മകൾ പറയുന്നു. അവർ തമ്മിലുള്ള ബന്ധം അലോസരപ്പെടുത്തുന്നതാണെന്ന് മകൾ കൂട്ടിച്ചേർത്തു.

അമ്മ സമ്പന്നയാണ്, അമ്മ ഇപ്പോൾ ഡേറ്റ് ചെയ്യുന്ന 49കാരൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നയാളും. പിതാവിന് പകരം അമ്മയുടെ ജീവിതത്തിലേക്ക് കടന്നു വന്നതിൽ പരിഭവമൊന്നുമില്ല, സന്തോഷമേയുള്ളൂ. എന്നാൽ കുറച്ചു സമയം, അദ്ദേ​ഹത്തോടൊപ്പം സമയം ചെലവഴിച്ചപ്പോൾ  എനിക്ക് യുവാവിനെ സഹിക്കാൻ കഴിയില്ലെന്ന് വ്യക്തമായി. മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ പലതും പറയാറുണ്ടെന്നും എന്നാൽ അതെല്ലാം കേട്ട് പലപ്പോഴും മിണ്ടാതെ നിൽക്കേണ്ടി വരുന്നു. അയാൾ ബുദ്ധിമാനോ തമാശക്കാരനോ അല്ലെങ്കിലും, അങ്ങനെയെല്ലാം ആണ് എന്നയാൾ ചിന്തിക്കുന്നു

എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും അമ്മ അദ്ദേഹത്തിൽ വളരെ സന്തോഷത്തിലാണ്. കുറേക്കാലത്തിനു ശേഷം അമ്മയുടെ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ്, അമ്മയുടെ ഒരുപാട് നാളത്തെ വിഷമങ്ങൾക്ക് ഒരു പരിഹാരമായിരിക്കാം ഈ ബന്ധം, അത് തല്ലി കെടുത്താൻ താൻ ആ​​ഗ്രഹിക്കുന്നില്ല. ഈ ബന്ധത്തിൽ വഞ്ചിക്കപ്പെടാതിരിക്കാൻ, അമ്മയുമായി ഒരു കൂടിക്കാഴ്ച നടത്തി, തന്റെ സമ്പാദ്യങ്ങൾ എല്ലാം അവർ സുരക്ഷിതമാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്താൻ ഉപദേശം നൽകിയെന്നും യുവതി പറഞ്ഞു. 

ENGLISH SUMMARY:

A mother falls in love with a young man the same age as her daughter