പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂണ്‍ സുഖ് യോളിനെ പുറത്താന്‍ നീക്കം. ആറുമണിക്കൂറിനകം തീരുമാനം പിന്‍വലിച്ചെങ്കിലും അപ്രതീക്ഷിത നീക്കത്തില്‍ യോളിനോട് ഇടഞ്ഞു നില്‍ക്കുകയാണ് സ്വന്തം പാര്‍ട്ടിയും.
അപ്രതീക്ഷിതമായി പട്ടാളഭരണം പ്രഖ്യാപിച്ച യോളിന്‍റെ നീക്കം ദക്ഷിണ കൊറിയയെ മാത്രമല്ല ഞെട്ടിച്ചത്. ലോകം മുഴുവന്‍ അമ്പരന്നു. പ്രതിപക്ഷവും പൊതുജനവും മാത്രമല്ല, സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍സ് പവറും കൂടി പ്രതിഷേധിച്ചതോടെ യോള്‍ പ്രതിരോധത്തിലായി. ആറുമണിക്കൂറിനകം രാഷ്ട്രീയനാടകം അവസാനിപ്പിച്ച് പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും യോളിന്‍റെ ഭാവി തുലാസിലായി. യോളിനെ മാത്രമല്ല, മന്ത്രിസഭയൊന്നാകെ പിരിച്ചുവിടണമെന്നാണ് പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 300 സീറ്റുള്ള നാഷണല്‍ അസംബ്ലിയില്‍ 60 ശതമാനവും പ്രതിപക്ഷമായതിനാല്‍ ഇംപീച്ച്മെന്‍റ് പ്രമേയം വോട്ടിനിട്ടാലും യോളിന് പിന്തുണ കിട്ടില്ല. ഉത്തരകൊറിയയുമായി ചേര്‍ന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു യോളിന്റെ ആരോപണം. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമായിരുന്നു പ്രകോപനം. അതിനിടെയാണ് യോളിന്‍റെ ഭാര്യ യുഎസ് വ്യവസായിയില്‍ നിന്ന് മൂന്ന് മില്യണ്‍ ഡോളറിന്റെ ആഡംബര ബാഗ് സമ്മാനമായി സ്വീകരിച്ചത് വലിയ വിവാദമായത്. ഇതില്‍ യോള്‍ മാപ്പ് പറഞ്ഞിരുന്നു. ഏഷ്യയിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ദക്ഷിണ കൊറിയയുടെ ആഭ്യന്തര അനിശ്ചിതാവസ്ഥ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് സഖ്യരാജ്യങ്ങള്‍