റോമിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സമൂഹത്തിന്റെ ക്രിസ്മസ് ആഘോഷം. റോമിലെ ഇന്ത്യൻ അംബാസഡർ വാണി റാവു ക്രിസ്മസ് സന്ദേശം നല്‍കിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്. ചടങ്ങിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും കാരൾ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി. പരിപാടിയില്‍ ലിറ്റിൽ ഫ്ളവർ സ്കൂളിലെ കുട്ടികൾ നൃത്തവും കാരൾ ഗാനങ്ങളും അവതരിപ്പിച്ചു. കുട്ടികൾക്ക് സാന്റാക്ലോസിന്റെ സമ്മാനങ്ങളും നൽകി. ആഘോഷത്തിനെത്തിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങൾ ലഭിച്ചു.