കസഖ്സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് വീണു. ഒട്ടേറെ പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 12 പേര്‍ രക്ഷപെട്ടെന്ന് അധികൃതര്‍ അറിയിച്ചു. അസര്‍ബെയ്ജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. അസര്‍ബൈയ്ജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്നിയിലേക്കുള്ള വിമാനമാണ് തകര്‍ന്നു വീണത്. കസഖ്സ്ഥാനിലെ അക്ടാവു വിമാനത്താവളത്തിലാണ് അപകടമുണ്ടായത്.