TOPICS COVERED

ഗാസയില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രികളില്‍ ഒന്നായ കമാല്‍ അദ്‌വാനില്‍ ഇസ്രയേല്‍ സേന കഴിഞ്ഞ ദിവസം നടത്തിയത് കൊടും ക്രൂരതകള്‍. ഇസ്രയേല്‍ സൈന്യം വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തണുപ്പത്ത് നിര്‍ത്തിയതായി ആശുപത്രിയിലെ നഴ്‌സ് ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു.

പരിശോധനയ്ക്കായി ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്ത് അടിച്ചു. ശുചിമുറിയിൽ പോലും പോകാന്‍ അനുവദിച്ചില്ല. തങ്ങള്‍ അപമാനിക്കപ്പെട്ടു എന്നും ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു.  മുറിവേറ്റ രോഗികളെ സൈന്യം മര്‍ദിച്ചു. സര്‍ജറി വിഭാഗത്തിന് തീയിട്ടു. ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിച്ച ശേഷം എല്ലാവരേയും അല്‍ ഫരീഖ് സ്‌ക്വയറിലേക്ക് കൊണ്ടുപോയി.

കൊടും തണുപ്പിലൂടെ രണ്ടു മണിക്കൂറോളം നടത്തിയാണ് രോഗികള്‍ അടക്കമുള്ളവരെ അല്‍ ഫരീഖ് സ്‌ക്വയറില്‍ എത്തിച്ചത്. നിസഹായരായവരുടെ മുഖത്ത് ഇസ്രയേല്‍ സൈന്യം തുപ്പി, കണ്ണു മൂടി കെട്ടിയിട്ടതായും കമാല്‍ അദ്‌വാനിലെ ജീവനക്കാരി ഷൊറൂഖ് അല്‍ റന്‍തീസി പറഞ്ഞു.

ENGLISH SUMMARY:

Israeli soldiers reportedly stripped, beat, and detained patients and nurses at Kamal Adwan Hospital, causing widespread outrage and concern.