ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ മരിച്ചു. മുആന്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. റണ്‍വേയില്‍നിന്ന് തെന്നിമാറി വിമാനത്താവളത്തിന്‍റെ മതിലിലിടിച്ച് തീപിടിക്കുകായായിരുന്നു. ആറ് വിമാനജീവനക്കാരും 175 യാത്രക്കാരും ഉള്‍പ്പെടെ 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.