ആര്‍ഭാട വിവാഹത്തിന്‍റെ കാലമാണ്. സ്ത്രീധനവും പാര്‍ട്ടിയും ആഘോഷങ്ങളും നിറയുന്ന കാലത്ത് അതൊരു വാര്‍ത്തയാണ്. ലളിത വിവാഹത്തിന്‍റെ മാതൃകയോടെ, വ്യത്യസ്ത കൊണ്ട് വാര്‍ത്തയാകുകയാണ് പാകിസ്ഥാനില്‍ നിന്നുള്ള സഹോദരങ്ങള്‍. മുല്‍ട്ടാനിലെ ജലാൽപൂർ പിർവാലയില്‍ നിന്നുള്ള ആറു സഹോദരങ്ങളാണ് ഒരു വേദിയില്‍ വച്ച് ആറു സഹോദരിമാരെ വിവാഹം ചെയ്തത്. അമിത ചെലവ് ഒഴിവാക്കാനാണ് ഇത്തരമൊരു വിവാഹം.
ചെലവ് ഒഴിവാക്കുന്നതിനൊപ്പം സ്ത്രീധനമോ വിലപിടിപ്പുള്ള സമ്മാനങ്ങളോ ഇല്ലായിരുന്നു എന്നതാണ് ചടങ്ങിന്‍റെ പ്രത്യേകത. 100 പേര്‍ പങ്കെടുത്ത ചടങ്ങില്‍ ആകെ ചെലവ് വന്നത് ഒരു ലക്ഷം രൂപയാണ്. ഒരു വര്‍ഷം നീണ്ട മുന്നൊരുക്കത്തിന് ശേഷമാണ് വിവാഹം നടത്തിയത്. ഇളയ സഹോദരന് പതിനെട്ട് വയസ് പൂര്‍ത്തിയാകാന്‍ മറ്റു സഹോദരന്മാര്‍ കാത്തിരുന്നു.
മുസ്ലീം വിവാഹം ലാളിത്യത്തിന് ഊന്നൽ നൽകുന്നുവെന്നും ആഡംബരവും സമ്പത്തും കാണിക്കുന്ന പ്രദർശനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന മാതൃകയാണ് ആഗ്രഹിച്ചതെന്നും വരൻമാർ പറഞ്ഞു. വിവാഹ ചെലവിനായി പലരും അവരുടെ ഭൂമി വില്‍ക്കുന്ന് കണ്ടിട്ടുണ്ട്. വിവാഹങ്ങള്‍ ലളിതമാകണം. ബാധ്യതയാകുന്നരീതിയില്‍ വിവാഹങ്ങള്‍ മാറരുതെന്നും മൂത്തസഹോദരന്‍ പറഞ്ഞു