ചാണകത്തില്‍ കുളിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും ഇന്ത്യയില്‍ അത്ര കൗതുകകരമായ വാര്‍ത്തയല്ല ഇന്ന്. ഇതിനെ പരിഹാസത്തോടെ നോക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഒരു ചാണകസൂപ്പ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുകയാണ്.
ശൈത്യകാലത്ത് ഫിലിപ്പീന്‍സിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന ഒരു വിഭവാണ് ചാണകസൂപ്പ്. ‘പപ്പൈതാൻ’ എന്നാണ് ഈ നാട്ടുകാര്‍ ഈ വിഭവത്തെ വിളിക്കുന്നത്. ഈ വിഭവം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവ പശുവിന്റെ പിത്തരസവും വയറിന്റെയും കരളിന്റെയും കുടലിന്‍റേയും ഭാഗങ്ങളും ഏതാനും പച്ചക്കറികളും ചേർക്കുന്നുണ്ട്.
ഫിലിപ്പീൻസ് സന്ദർശിച്ച ഒരു സഞ്ചാരിയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഈ വിഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്. ആടിന്റെ പിത്തരസത്തിൽ നിന്നും ഇവിടെ സൂപ്പ് ഉണ്ടാക്കാറുണ്ട്. അല്പം കയ്പ്പു നിറഞ്ഞ രുചിയാണെങ്കിലും ഈ വിഭവത്തിൽ ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതിനാൽ അറപ്പോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന മണവും രുചിയും ഇതിന് ഇല്ല.
വിഡിയോ വൈറൽ ആയതോടെ സൂപ്പിനായി ഉപയോഗിക്കുന്നത് പശുവിന്റെയും ആടിന്റെയും വയറിനുള്ളിൽ നിന്നുള്ള പിത്തരസമാണെന്നും പുറത്തുവരുന്ന വിസർജ്യം അല്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. എന്നാല്‍ ചാണക സൂപ്പ് എന്നായിരുന്നു സഞ്ചാരി വിഭവത്തെ വിശേഷിപ്പിച്ചത്.