jackpot-winner

AI Generated Image

80 കോടി ലോട്ടറി അടിച്ചിട്ടും അടുത്ത ദിവസം വീണ്ടും ജോലിക്കെത്തി യുവാവ്. യു.കെയിലാണ് സംഭവം. ജെയിംസ് ക്ലാർക്സൺ എന്ന ഇരുപതുകാരനാണ് ഇത്തരത്തിൽ ലോട്ടോ ജാക്ക്പോട്ട് അടിച്ച് ഒറ്റദിവസം കൊണ്ട് കോടീശ്വരനായത്. ജനുവരി 4-നാണ് യുവാവിനെ തേടി ലോട്ടോ ജാക്ക്പോട്ട് ഭാഗ്യമെത്തുന്നത്. 

കോടികൾ സ്വന്തമാക്കിയിട്ടും താൻ ചെയ്തുക്കൊണ്ടിരുന്ന അഴുക്കുചാലുകൾ വൃത്തിയാക്കുന്ന ജോലി ചെയ്യാൻ യുവാവ് ഓഫിസിൽ തിരികെയെത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തി. ഇത്രയും വലിയൊരു തുക തനിക്ക് ലോട്ടറി അടിച്ചെന്ന് വിശ്വസിക്കാൻ സാധിച്ചില്ലെന്നും ഇത് സ്വപ്നമായിരിക്കാമെന്ന് കരുതിയെന്നും യുവാവ് പറഞ്ഞു. അതേസമയം ജാക്ക്പോട്ട് ലഭിച്ചെങ്കിലും താൻ ജോലി ചെയ്യുന്നത് തുടരുമെന്നും ക്ലാർക്സൺ കൂട്ടിച്ചേർത്തു. 

കോവിഡ് സമയത്താണ് ക്ലാർക്സൺ തന്റെ പഠനം ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കുന്നത്. ഇതിന് മുൻപ് ക്രിസ്മസിന് നാഷനൽ ലോട്ടറിയിൽ നിന്നും 120 പൗണ്ട് (12,676 രൂപ) സമ്മാനവും ക്ലാർക്സൺ നേടിയിരുന്നു. ജാക്ക്പോട്ട് ലഭിച്ച തുകയില്‍ നിന്ന് വീണ്ടും ലോട്ടറി എടുക്കാനായി യുവാവ് മാറ്റി വച്ചിട്ടുണ്ട്.