ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ . ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകള്‍ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായത്. 15 മാസങ്ങള്‍ക്ക് ശേഷമാണ് ഗാസ സമാധാനത്തിലേക്ക് തിരിച്ചെത്തുന്നത്.
മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് നല്‍കാത്തതിനെത്തുടര്‍ന്ന് വെടിനിര്‍ത്തല്‍ അനിശ്ചിത്വത്തിലായിരുന്നു. ആറാഴ്ച നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലില്‍ 33 ബന്ദികളില്‍ മൂന്ന് പേരെയാണ് ഇന്ന് കൈമാറേണ്ടിയിരുന്നത്. പട്ടിക വൈകുന്നത് സാങ്കേതിക കാരണങ്ങള്‍ക്കൊണ്ടെന്നായിരുന്നു ഹമാസിന്‍റെ വിശദീകരണം.