പത്ത് വയസുകാരനായ വളര്‍ത്തുമകന്‍റെ മരണവുമായി ബന്ധപ്പെട്ട് യുഎസില്‍ സ്ത്രീക്ക് ആറു വര്‍ഷം തടവ്. വളര്‍ത്തു മകന്‍ ഡക്കോട്ട ലെവി സ്റ്റീവൻസിന്‍റെ മരണത്തിലാണ് 48 കാരി ജെന്നിഫർ ലീ വിൽസൺ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. 2024 ഏപ്രിലില്‍ ഇന്ത്യാന സംസ്ഥാനത്താണ് സംഭവം.
150 കിലോ ഭാരമുള്ള സ്ത്രീ 10 വയസുകാരന്‍റെ മുകളില്‍ കയറിയിരുന്നതാണ് മരണ കാരണം. മാതാപിതാക്കള്‍ മര്‍ദ്ദിക്കുന്നതിനാല്‍ ദത്തെടുക്കണമെന്ന് കുഞ്ഞ് അയല്‍വാസികളോട് ആവശ്യപ്പെട്ടിരുന്നു. അയല്‍വാസികളുടെ വീട്ടിലെത്തി ജെന്നിഫർ കുട്ടിയെ കൂട്ടികൊണ്ടുപോവുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ ശരീരത്തില്‍ യാതൊരു പരിക്കുകളും ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.
അയല്‍ക്കാരുടെ വീട്ടിലേക്ക് പോകാതിരിക്കാന്‍ ജെന്നിഫര്‍ കുട്ടിയുടെ മുകളിലേക്ക് കയറിയിരിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ജെന്നിഫറിന് 150 കിലോ ഗ്രാം ഭാരമാണുള്ളത്. അഞ്ച് മിനിറ്റോളം കുട്ടിയുടെ മുകളില്‍ കയറി കിടന്നതായും പൊലീസ് വ്യക്തമാക്കി.
ഡക്കോട്ടയെ ആശുപത്രിയിലെത്തിക്കുന്നത് വരെ ജീവനുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ചികിത്സയിലിരിക്കെയാണ് കുട്ടി മരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തില്‍ കൊലപാതകമാണ് മരണകാരണമെന്ന് വ്യക്തമായി. തലച്ചോറിലെ കടുത്ത നീർവീക്കവും കൂടുതല്‍ സമയം ഓക്സിജൻ ലഭിക്കാത്തതുമാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.