vicky-pattison-03-new

Image courtesy: instagram.com/vickypattison/

  • പോണ്‍ താരങ്ങളെ വച്ചുള്ള വിഡിയോയില്‍ സ്വന്തം മുഖം പോസ്റ്റ് ചെയ്ത് പരീക്ഷണം
  • എഐയുടെ ദോഷങ്ങളെക്കുറിച്ച് ബോധവല്‍കരിക്കാനെന്ന് ന്യായീകരണം
  • രൂക്ഷവിമര്‍ശനമുയര്‍ത്തി ലൈംഗികാതിക്രമത്തിന് ഇരയായവരും സംഘടനകളും

എഐയുടെ ദോഷങ്ങളെക്കുറിച്ചുള്ള ബോധവല്‍കരണത്തിനെന്ന പേരില്‍ സ്വന്തം ‘ഡീപ് ഫേക്’ പോണ്‍ വിഡിയോ തയാറാക്കി ബ്രിട്ടിഷ് നടി വിക്കി പാറ്റിസൺ. ചാനല്‍ ഫോര്‍ നിര്‍മിക്കുന്ന ഡോക്യുമെന്‍ററിക്കായി തയാറാക്കിയ വിഡിയോയുടെ ഭാഗങ്ങള്‍ പാറ്റിസണ്‍ ലീക്ക് ചെയ്തതായി ‘ദ് സണ്‍’ റിപ്പോര്‍ട്ട് ചെയ്തു. വിക്കി പാറ്റിസണ്‍ തന്നെയാണ് ഡോക്യുമെന്‍റിയുടെ സംവിധായിക. ഈമാസം 28 മുതല്‍ ചാനല്‍ ഫോര്‍ പരിപാടി സംപ്രേഷണം ചെയ്യും.

vicky-pattison-01-new

Image courtesy: instagram.com/vickypattison/

നിര്‍മിതബുദ്ധി ഉപയോഗിച്ചാണ് പോണ്‍ വിഡിയോ തയാറാക്കിയതെന്ന് പാറ്റിസണ്‍ വെളിപ്പെടുത്തി. അഡള്‍ട്ട് സിനിമകളില്‍ അഭിനയിക്കുന്ന നടീനടന്മാരെ ഉള്‍പ്പെടുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. തുടര്‍ന്ന് അതില്‍ ഒരാളുടെ മുഖത്ത് വിക്കി സ്വന്തം മുഖം എഐ ഉപയോഗിച്ച് ഉള്‍പ്പെടുത്തി.  ഇങ്ങനെയാണ് ഹൈപ്പര്‍ റിയലിസ്റ്റിക് ഡീപ് ഫേക് വിഡിയോ രൂപപ്പെടുത്തിയത്. ഫോട്ടോകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ് ഫേക് വിഡിയോകള്‍ സമൂഹത്തില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ സൃഷ്ടിക്കുന്ന ഭയാശങ്കകള്‍ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്ന് വിക്കി പാറ്റിസണ്‍ അവകാശപ്പെടുന്നു.

വിഡിയോയുടെ ഒരു ഭാഗം താരം പുറത്തുവിട്ടു. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡീപ് ഫേക് വിഡിയോയില്‍ സ്വന്തം മുഖം ഉള്‍പ്പെടുത്താനുള്ള തീരുമാനം അത്യന്തം വിഷമം പിടിച്ചതായിരുന്നുവെന്ന് പാറ്റിസണ്‍ പറഞ്ഞു. 37–കാരിയായ താരം അടുത്തിടെയാണ് വിവാഹിതയായത്. ഡീപ് ഫേക്കുകള്‍ കാരണം ഏറെ ബുദ്ധിമുട്ടനുഭവിച്ചയാളാണ് താനെന്നും സ്ത്രീകളുടെ പ്രശ്നങ്ങളിലേക്ക് സമൂഹത്തിന്‍റെ ശ്രദ്ധ തിരിക്കാന്‍ ഇത് അനിവാര്യമായിരുന്നുവെന്നുമാണ് അവരുടെ ന്യായീകരണം. നാലായിരത്തിലേറെ സെലിബ്രിറ്റികള്‍ ഡീപ് ഫേക് പോണോഗ്രഫിയുടെ ഇരകളായിട്ടുണ്ടെന്ന് ചാനലും ചൂണ്ടിക്കാട്ടുന്നു.

vicky-pattison-06-new

Image courtesy: instagram.com/vickypattison/

വിക്കി പാറ്റിസണ്‍: മൈ ഡീപ് ഫേക് സെക്സ് ടേപ് എന്നാണ് ഡോക്യുമെന്‍ററിക്ക് നല്‍കിയ പേര്. ഫോട്ടോകള്‍ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ഡീപ് ഫേക് വിഡിയോകള്‍ ലൈംഗികാതിക്രമമായി കണക്കാക്കുകയും അതിനെതിരെ ശക്തമായ പ്രതിഷേധം ലോകത്തെല്ലായിടത്തും ഉയരുകയും ചെയ്യുന്ന സമയത്താണ് വിക്കി പാറ്റിസണിന്‍റെ ഉദ്യമം. ഇത്തരം ലൈംഗികാതിക്രമത്തിന് ഇരയായ പലരും ഇതിനകം വിക്കിയുടെ നടപടിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. ലൈംഗികാതിക്രമം നേരിട്ടവര്‍ക്കുവേണ്ടി കാംപയ്നുകള്‍ നടത്തുന്ന സംഘടനകളും ഗ്രൂപ്പുകളും ഡോക്യുമെന്‍ററിയെയും പാറ്റിസണെയും രൂക്ഷമായി വിമര്‍ശിക്കുന്നു.

ബോധവല്‍കരണത്തിനെന്ന പേരില്‍ ഡീപ് ഫേക് പോണ്‍ വിഡിയോകള്‍ ഉണ്ടാക്കുന്നത് വിപരീതഫലം സൃഷ്ടിക്കുമെന്നാണ് വിമര്‍ശകരുടെ പ്രധാന വാദം. ഇത് വിഡിയോയിലുള്ളവരുടെ സുരക്ഷയെയും സ്വകാര്യതയെയും ഹനിക്കും. പോണ്‍ വിഡിയോകളും ഡീപ് ഫേക് പോണും പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്ന് അവര്‍ പറയുന്നു. വിക്കി പാറ്റിസണും ചാനല്‍ ഫോറും നടത്തുന്നത് പി.ആര്‍.സ്റ്റണ്ട് മാത്രമാണെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ക്കുവേണ്ടി വാദിക്കുന്ന സംഘടനകള്‍ കുറ്റപ്പെടുത്തി.

vicky-pattison-05-new

Image courtesy: instagram.com/vickypattison/

വിക്കി പാറ്റിസണ്‍: ബ്രിട്ടണിലെ അറിയപ്പെടുന്ന ടെലിവിഷന്‍ താരവും അഭിനേത്രിയുമാണ് വിക്കി പാറ്റിസണ്‍. ജോര്‍ഡി ഷോര്‍, എക്സ് ഓണ്‍ ദ് ബീച്ച് തുടങ്ങിയ എംടിവി ഷോകള്‍ വഴിയാണ് തുടക്കം. 2015ല്‍ ‘ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍’ എന്ന പ്രശസ്ത റിയാലിറ്റി ഷോയിലെ വിജയിച്ചതോടെ ആഗോളശ്രദ്ധയിലെത്തി. ലൂസ് വുമണ്‍, ഇറ്റ്സ് നോട്ട് മീ...ഇറ്റ്സ് യൂ, ഐ ആം എ സെലിബ്രിറ്റി: എക്സ്ട്രാ ക്യാംപ് തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് ഷോകള്‍. ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായും പോഡ്കാസ്റ്ററായും തിളങ്ങി. കുട്ടിക്കാലത്തെ സംഘര്‍ഷങ്ങളെയും ശാരീരിക പ്രശ്നങ്ങളെയും കുറിച്ചുള്ള ‘സീക്രട്ട് ടു ഹാപ്പി’ എന്ന പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.

vicky-pattison-02-new

Image courtesy: instagram.com/vickypattison/

ENGLISH SUMMARY:

British actress Vicky Pattison created a hyper-realistic deepfake porn video featuring her face, using AI technology, as part of a Channel 4 documentary to raise awareness about the dangers of deepfake content. Pattison revealed that adult film actors were filmed, and her face was superimposed using AI, highlighting the fear and harm such videos cause, especially to women. While she justified the project as necessary to draw attention to the issue, critics argue it could backfire by promoting such content and harming privacy and security. Organizations campaigning against sexual exploitation have strongly criticized the documentary and Pattison’s actions as counterproductive and sensationalist.