അപ്പാർട്ട്മെന്‍റിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഭക്ഷിച്ച് വളർത്തുനായ്ക്കൾ. റുമാനിയയിലെ ബുക്കാറസ്റ്റിനടുത്താണ് സംഭവം. 34 കാരിയായ അഡ്രിയാന നിയാ ഗോയെ 5 ദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് ഇവരുടെ അടച്ചിട്ടിരുന്ന അപ്പാർട്ട്മെന്‍റിൽ പൊലീസ് നടത്തിയ പരിശോധയിലാണ് നായ്ക്കൾ ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.
പൊലീസ് ഡോര്‍ തുറന്ന് അകത്തു കയറുമ്പോള്‍ മൃതദേഹത്തിന് അരികിലായി രണ്ട് പഗ് നായ്ക്കൾ ഇരിപ്പുണ്ടായിരുന്നു. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ വലഞ്ഞതോടെ നായ്ക്കൾ സ്വന്തം ഉടമയായ ആ യുവതിയുടെ മൃതദേഹം തന്നെ തിന്നാൻ തുടങ്ങിയിരുന്നു.
എന്താണ് മരണകാരണം എന്ന് കണ്ടെത്താനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ദിവസങ്ങളായി അഡ്രിയാനയെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. യുവതിയുടെ മൊബൈലില്‍ പലവട്ടം വിളിച്ചിട്ടും എടുക്കുന്നുണ്ടായില്ല. തുടർന്ന് ബന്ധു അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഫ്ലാറ്റ് തുറന്ന് പരിശോധിച്ചത്.
മൃതദേഹത്തിന്‍റെ പകുകിയോളം ഭക്ഷിച്ച രണ്ട് നായ്ക്കളെയും പൊലീസ് ഗോർജ് കൗണ്ടി കൗൺസിൽ ജീവനക്കാർക്ക് കൈമാറിയിട്ടുണ്ട്. ഇതിന് സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. 2013ൽ ബ്രിട്ടനില്‍ ഒരു സ്ത്രീയുടെ മൃതദേഹം അവരുടെ വളർത്തുപൂച്ചകൾ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.