അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജാണ് 14 ദിവസത്തേക്ക് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമെന്നും ജഡ്ജ് ജോണ്‍ കോഗ്നോര്‍ വിമര്‍ശിച്ചു. തീരുമാനം എടുക്കുമ്പോള്‍ അഭിഭാഷകര്‍ എവിടെയായിരുന്നുവെന്നും കോഗ്നോര്‍ ചോദിച്ചു.
പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ട്രംപ് എടുത്ത കടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. അമേരിക്കയില്‍ തന്നെ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് ഉയര്‍ന്ന പിഴ അടയ്ക്കേണ്ടി വരുമെന്ന് ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കി.