മിഷേലും യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ അകല്‍ച്ചയിലെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ ചില ഗോസിപ്പുകളും ഉയരുന്നു. ഒബാമയും ഹോളിവുഡ് നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം പരക്കുകയാണ്. സോഷ്യല്‍മീഡിയകളിലും രാജ്യാന്തരമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്.
യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങിലും ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും ഒബാമയ്ക്കൊപ്പം മിഷേല്‍ ഉണ്ടായിരുന്നില്ലെന്നത് ചര്‍ച്ചയുടെ ആക്കം കൂട്ടിയിരുന്നു. അതിനിടെയാണ് ഇരുവരുടെയും അകല്‍ച്ചയ്ക്കു കാരണം ഒബാമയുടെ പുതിയ ഡേറ്റിങ് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സ്വന്തം തട്ടകത്തില്‍ പ്രബലരായ ബറാക് ഒബാമയും ജെനിഫര്‍ അനിസ്റ്റണും ഡേറ്റിങ്ങിലാണെന്നാണ് സൂചന. വലിയതോതില്‍ ഫാന്‍ബേസുള്ളവരാണ് ഇരുവരും. ഇതൊരു ഗോസിപ്പ് മാത്രമാണെന്നു പറഞ്ഞ് ഇരുവരുടെയും ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ തല്ലുകൂടുന്നുണ്ടെങ്കിലും സത്യമെന്തെന്നറിയാന്‍ ഏവര്‍ക്കും ആകാംക്ഷയുണ്ട്. ഒബാമയും ജെന്നിഫറും തമ്മിലുള്ള ബന്ധത്തിന് സോളിഡ് തെളിവുകളൊന്നും നിലവിലില്ലെങ്കിലും സോഷ്യല്‍മീഡിയ മീമുകളിലൂടെയും എക്സ് ഉള്‍പ്പെടെയുളള പ്ലാറ്റ്ഫോമുകളിലും ചോദ്യങ്ങളും പോസ്റ്റുകളും നിറയുകയാണ്. അതേസമയം ഒബാമയോ ജെനിഫറോ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല.