Image Credit; AI Image

Image Credit; AI Image

ഫ്രാന്‍സില്‍ 13കാരിയായ മകളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മയ്ക്ക് 20 വര്‍ഷം ജീവപര്യന്തം ശിക്ഷ വിധിച്ച് ഫ്രഞ്ച് കോടതി. തന്‍റെ മകൾക്ക് ഈറ്റിംഗ് ഡിസോർഡർ ഉണ്ടായിരുന്നുവെന്നും, ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ പാനീയം കുടിച്ചതാണ് മരണകാരണമെന്നുമായിരുന്നു അമ്മയുടെ വാദം. എന്നാല്‍ പൊലീസിന്‍റെ വിശദമായ അന്വേഷണത്തില്‍ അമ്മ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു. 

സാൻഡ്രിൻ പിസ്സാര എന്ന 54കാരിയാണ് അമാൻഡിൻ എന്ന തന്‍റെ മകളോട് ക്രൂരത കാട്ടിയത്.  മരിക്കുമ്പോൾ അമാൻഡിന്‍റെ ഭാരം 28 കിലോ മാത്രമായിരുന്നു. 2020 ഓഗസ്റ്റിലാണ് അമാൻഡിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. മകള്‍ രൂപം കൊണ്ടോ സ്വഭാവം കൊണ്ടോ തന്നെപ്പോലെയല്ലെന്നയിരുന്നു ആ സ്ത്രീയുടെ പരാതി. അച്ഛന്‍റെ തനിപ്പകര്‍പ്പായിരുന്നു അവള്‍. ഇക്കാരണം കൊണ്ടാണ് മകളോട് ഇത്രയേറെ പകയുണ്ടായതും അവളെ കൊലപ്പെടുത്തിയതും. പട്ടിണി കിടന്ന്  മരിക്കുമ്പോൾ ആ പെണ്‍കുട്ടിയുടെ ഭാരം 28 കിലോ മാത്രമായിരുന്നു. 2020 ഓഗസ്റ്റിലാണ് അമാൻഡിനെ പട്ടിണിക്കിട്ട് കൊന്നത്.  

ദിവസങ്ങളോളം ജനാല ഇല്ലാത്ത ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു ഈ പെണ്‍കുട്ടിയെ. ഏതാനും മാസങ്ങളായി തന്‍റെ മകള്‍ക്ക്  ആവശ്യത്തിന്  ഭക്ഷണം പോലും  നല്‍കാതെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു ആ അമ്മ. ആഴ്ചകളോളം ഭക്ഷണം കിട്ടാതെ ആ ഇരുട്ട് മുറിയില്‍ കിടന്ന് നരകിക്കുന്ന മകളുടെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയിലൂടെ പുറത്തിരുന്ന് കണ്ട് രസിക്കുകയായിരുന്നു അവര്‍. പട്ടിണി കിടന്ന് ആ കുഞ്ഞിന്‍റെ പല്ലുകൾ കൊഴിഞ്ഞുപോയിരുന്നു. മുഖം വീർത്തിരുന്നു. ശരീരത്തിലെ മുറിവുകളില്‍ അണുബാധയുമുണ്ടായിരുന്നു. 

ENGLISH SUMMARY:

A woman in France has received a life sentence for starving her 13-year-old daughter to death simply because she resembled her father. According to People, Sandrine Pissarra was sentenced to life imprisonment with a minimum of 20 years in a French court on Friday for the death of her daughter Amandine in August 2020. The 13-year-old weighed just 28 kg when she died