trump-us

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ മനുഷ്യാവകാശധ്വംസനത്തിന് പേരുകേട്ട ഗ്വാണ്ടനാമോയിലേക്ക് അയക്കാനാണ് ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവ്. ക്യൂബയുടെ തെക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍, അമേരിക്കന്‍ അധീനതയിലുള്ള യുഎസ് നാവിക താവളത്തിലാണ് അതിസുരക്ഷാ ജയില്‍.

സെപ്റ്റംബര്‍ 11 ലെ വേള്‍‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണവും അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണവുമാണ് ഗ്വാണ്ടനാമോയെ വാര്‍ത്തകളിലേക്ക് കൊണ്ടുവന്നത്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട താലിബാന്‍, അല്‍ഖാഇദ തടവുകാരെ അമേരിക്ക ഇവിടെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. റെയ്ഡ് നടത്തി പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ ഇവരില്‍ പലരും മോശക്കാരാണെന്നും സ്വന്തം രാജ്യത്തിന് പോലും വേണ്ടാത്തവരാണെന്നും അതുകൊണ്ടാണ് ഗ്വാണ്ടനാമോയിലേക്ക് അയക്കുന്നതെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം, 

11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഗ്വാണ്ടനാമോ വിപുലീകരിക്കാനാണ് ട്രംപിന്‍റെ നിര്‍ദേശം. നിലവില്‍ ഒരു രാജ്യത്തിന്‍റെയും നിയമം ഗ്വാണ്ടനാമോയില്‍ ബാധകമല്ല.  ബറാക് ഒബാമയടക്കം പല ഡെമോക്രാറ്റിക് പ്രസിഡന്‍റുമാരും ഗ്വാണ്ടനാമോ അടയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പായില്ല

ENGLISH SUMMARY: