വാഷിങ്ടണ്‍ വിമാനദുരന്തത്തില്‍ 67 പേരുടെ മരണം സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 64 പേരുടെയും ഹെലികോപ്റ്ററിലെ മൂന്നുപേരുടെയും മരണം സ്ഥിരീകരിച്ചു. 40 പേരുടെ മൃതദേഹം പൊട്ടോമാക് നദിയില്‍നിന്ന് കണ്ടെടുത്തു. പ്രതികൂല കാലാവസ്ഥയില്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിന്റെയും ഹെലികോപ്റ്ററിന്റെയും ബ്ലാക്ബോക്സുകള്‍ കണ്ടെത്തി. ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപകടം വരുത്തിവച്ചത് മുന്‍ ഭരണകൂടങ്ങളുടെ നയങ്ങളാണെന്ന് കുറ്റപ്പെടുത്തി