അമേരിക്കയില്‍ യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേരാണ് മരിച്ചത്. കത്തിച്ചാമ്പലായ ജീവിതങ്ങളുടെ കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിനിടെ പൈലറ്റായിരുന്ന തന്റെ മകന്‍ നഷ്ടപ്പെട്ട വേദന പങ്കുവച്ചുള്ള ഒരു അച്ഛന്റെ കുറിപ്പ് വൈറലാവുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റായിരുന്നു സാം ലില്ലി. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 5342 ലെ ആദ്യ ഓഫിസറായിരുന്ന തന്റെ മകനെയും ഈ ദുരന്തത്തില്‍ നഷ്ടപ്പെട്ടെന്ന് പറയുകയാണ് അച്ഛന്‍.
സാം പൈലറ്റായപ്പോള്‍ തനിയ്ക്ക് ഏറെ അഭിമാനം തോന്നി. എന്നാലിപ്പോള്‍ ഈ വേര്‍പാട് താങ്ങാവുന്നതിനും അപ്പുറത്താണ്, ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നും സാം ലില്ലിയുെട പിതാവ് പറയുന്നു. അവന്‍ കരിയറിലും ജീവിതത്തിലും എത്രയോ മികച്ചവനായിരുന്നു, സാമിന്റെ വിവാഹവും നിശ്ചയിച്ചിരിക്കുന്ന സമയത്താണ് വിയോഗം സംഭവിക്കുന്നത്. എത്രയും പ്രിയപ്പെട്ടൊരാളുടെ വിയോഗം സഹിക്കാനാവുന്നില്ലെന്നും പിതാവ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.