Smoke rises as first responders work the scene after a small plane crashed in Philadelphia, Friday, Jan. 31, 2025. AP/PTI(AP02_01_2025_000002B)
അമേരിക്കയെ നടുക്കി വീണ്ടും വിമാനാപകടം. വടക്ക് കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നുവീണു. രണ്ട് എന്‍ജിനുള്ള ലിയര്‍ജെറ്റ് വിമാനമാണ് തകര്‍ന്നുവീണത്. റൂസ്‌വെല്‍ട്ട് മാളിനടുത്ത് അമേരിക്കന്‍ സമയം വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. മിസ്സോറിയിലേക്ക് പോവുകയായിരുന്ന വിമാനം വീടുകള്‍ക്ക് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന.
അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഒരു വീടും കാറുകളും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് സമീപത്തെ റോഡുകള്‍ അടച്ചതായി ഫിലാഡെല്‍ഫിയ ഓഫിസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്‍റ് അറിയിച്ചു.