ബലാല്‍സംഗക്കുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലാക്കിയെങ്കിലും കേസ് കോടതിയിലെത്തിയപ്പോള്‍ അപ്രതീക്ഷിതമയ ട്വി്റ്റ് . യുവാവിന് ലിംഗമില്ലെന്ന് തെളിഞ്ഞതോടെ കോടതി യുവാവിനെ കുറ്റവിമുക്തനാക്കി . ദക്ഷിണാഫ്രിക്കയിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് 21കാരനായ യുവാവിനെതിരെ കേസെടുത്ത് ജയിലിലടച്ചത്. രണ്ടുമാസം ഇയാള്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞു.
2020ൽ ആണ് 11 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ക്വാസുലു-നാറ്റൽ പ്രവിശ്യയിലെ എസാഖേനി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവാവിനെതിരെ പീഡനക്കുറ്റം ചുമത്തി. എന്നാല്‍ യുവാവിന്‍റെ പിതാവ് ചിലരേഖകള്‍ കോടതിയില്‍ ഹാജരാക്കിയതോടെയാണ് കേസില്‍ വന്‍ട്വിസ്റ്റ് സംഭവിച്ചത്. യുവാവിന് 12 വയസ്സുള്ള സമയത്ത് ഒരുസംഘം തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇടത് ചെവി, ജനനേന്ദ്രിയം എന്നിവ അക്രമികൾ മുറിച്ചുമാറ്റുകയും ചെയ്തു. ഇത് തെളിഞ്ഞതോടെയാണ് നിരപരാധിയായ യുവാവിനെ വെറുതേവിടാനും 35,000 പൗണ്ട് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടത്.
വർഷങ്ങൾക്കുമുമ്പ് തന്‍റെ മകനെ ഷണ്ഡീകരിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തതിനാൽ അയാൾക്ക് ഈ കുറ്റകൃത്യം ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ പിതാവ് കോടതിക്ക് മുന്‍പാകെ ഹാജരാക്കി. ഇതാണ് യുവാവിന് തുണയായത്. ഈ രേഖകള്‍ നല്‍കിയിട്ടും അന്വേഷണ ചുമലയുള്ള ഉദ്യോഗസ്ഥന്‍ പ്രോസിക്യൂട്ടറെ കാണിക്കാതെ തെളിവുകള്‍ മറച്ചുവച്ചു. അതുമൂലം 54 ദിവസം മോശമായ സാഹചര്യങ്ങളിൽ യുവാവിന് തടവിൽ കഴിയേണ്ടിവന്നു. ഒടുവില്‍ പിതാവ് മെഡിക്കൽ രേഖകൾ പ്രോസിക്യൂട്ടർക്ക് നേരിട്ട് നൽകിയപ്പോഴാണ് പീഡനക്കേസ് പിൻവലിച്ചത്.
അതേസമയം അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥ തന്‍റെ പക്കലുള്ള വസ്തുതകൾ വിലയിരുത്തിയില്ലെന്ന് കോടതി വിലയിരുത്തി. ഓഫിസറുടെ വീഴ്ചമൂലമാണ് യുവാവ് അറസ്റ്റിലായതും മോശപ്പെട്ട സാഹചര്യങ്ങളിൽ തടവിൽ കഴിയേണ്ടി വന്നതെന്നും കോടതി പറഞ്ഞു. കുറ്റമൊന്നും ചെയ്യാത്ത ഇയാൾക്ക് 35,000 പൗണ്ട് നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും നൽകാൻ കോടതി ഉത്തരവിട്ടു.