elon-musk

Image Credit: X

പതിനാലാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ന്യൂറാലിങ്ക് എക്സിക്യൂട്ടീവും മസ്കിന്റെ പങ്കാളിയുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. ഷിവോണും മസ്കും ഇക്കാര്യം സ്ഥിരീകരിച്ചു. ഷിവോണുമായുള്ള ബന്ധത്തിൽ മസ്കിന് മൂന്ന് കുട്ടികൾ കൂടിയുണ്ട്. ഇപ്പോള്‍ ജനിച്ച കുഞ്ഞിന് സെൽഡൻ ലൈക്കർഗസ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. 

മസ്കിനും ഷിവോണും ആദ്യത്തെ കുഞ്ഞ് ജനിച്ചത് 2021ലാണ്. ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ശേഷം 2024ല്‍ അര്‍ക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിക്ക് ഷിവോണ്‍ ജന്മം നല്‍കി. അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസം തന്നെ നാലാമത്തെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ഷിവോൺ എക്സിലൂടെ പങ്കുവച്ചു. മസ്‌കിന് മൂന്ന് പങ്കാളികളാണുളളത്. ആദ്യ ഭാര്യ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളുണ്ട്. ഇതിൽ 2002-ൽ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. രണ്ടാമത് വിവാഹം ചെയ്ത കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. 

മസ്കിന്‍റെ മൂന്നാമത്തെ പങ്കാളിയായ ഷിവോൺ സിലിസിന് ഇപ്പോള്‍ ജനിച്ച കുഞ്ഞടക്കം 4 മക്കളാണുളളത്. ഇവര്‍ക്കെല്ലാം പുറമെ  മസ്കിന്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ അടുത്തിടെ രംഗത്തെത്തിയിരുന്നു. എന്നാൽ ആഷ്‌ലിയുടെ വാദങ്ങളെ മസ്‌ക് ഇതുവരെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.

ENGLISH SUMMARY:

Elon Musk welcomes 14th child