ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി. മാർപാപ്പയ്ക്കു 2 തവണ ശ്വാസതടസ്സമുണ്ടായെന്നു വത്തിക്കാൻ അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുതവണ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് സ്രവങ്ങൾ നീക്കി. അദ്ദേഹത്തിന് വീണ്ടും വെന്റിലേറ്റർ സഹായം നൽകി.
മാർപാപ്പ ക്ഷീണിതനാണെന്നും അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും കർശന നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് ഫ്രാൻസിസ് മാർപാപ്പ.