ice-candy-snake

ഐസ് കാന്‍ഡി വാങ്ങി കൊതിയോടെ നുണയാന്‍ തുടങ്ങുമ്പോഴാണ് എന്തോ ഒരു അസ്വഭാവിക തോന്നി യുവാവ് അതൊന്ന് വിശദമായി പരിശോധിച്ചത്. പ്രത്യേക ഡിസൈനോ, ഡെക്കറേഷനോ ആകാമെന്നു കരുതി ഐസ് കാന്‍ഡി സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്ടതാകട്ടെ ഒരു പാമ്പിനെ !

ഐസ് കാന്‍ഡിക്കുള്ളില്‍ ചത്ത് മരവിച്ച നിലയിലാണ് വിഷപ്പാമ്പിനെ കണ്ടത്. തെരുവില്‍  വില്‍ക്കുന്ന ഐസ് കാന്‍ഡി കണ്ട്  കൊതി തോന്നി വാങ്ങിയതായിരുന്നു. പക്ഷേ  ഇനി ജീവിതത്തില്‍  ഐസ് കഴിക്കാന്‍ തോന്നില്ല എന്നാണ് ഇത് വാങ്ങിയ റെയ്ബാന്‍ നക്ലെങ്ബൂണ്‍ എന്ന യുവാവ് പിന്നീട് പ്രതികരിച്ചത്. തായ്‌ലന്‍റിലെ പോക് തോയിലാണ് സംഭവം.

പാമ്പിനെ കണ്ടെത്തിയ ഐസ് കാന്‍ഡിയുടെ ചിത്രം യുവാവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ‘എത്ര വലിയ കണ്ണുകളാണിതിന്. ഇത് ചത്തിട്ടുണ്ടാകുമോ?. തെരുവില്‍ ഐസ് വിറ്റയാളില്‍ നിന്ന് വാങ്ങിയ ബ്ലാക് ബീന്‍ ആണിത്. ഞാന്‍ നേരിട്ട് വാങ്ങിയതാണ്. ഈ ചിത്രം ഒര്‍ജിനലാണ്’ എന്ന കുറിപ്പിനൊപ്പമാണ് യുവാവ് ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. 

തായ്‌ലന്‍റില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞുപോകുന്ന ഐസ് കാന്‍ഡികളിലൊന്നാണ് ബ്ലാക് ബീന്‍. ബ്ലാക് ബീന്‍ ആരാധകര്‍ ഈ ചിത്രം കണ്ട ഞെട്ടലിലാണ്. നേരിയ വിഷമുള്ള ഗോള്‍ഡന്‍ ട്രീ നേക്ക് ആണ് ഐസ് കാന്‍ഡിയിലുള്ളതെന്ന് പലരും കമന്‍റായി ഇടുന്നുണ്ട്. കറുപ്പും മഞ്ഞയും നിറം ഇടകലര്‍ന്ന് വരുന്ന പാമ്പാണിത്.

ENGLISH SUMMARY:

A Thai man has gone viral after he found a whole snake frozen inside an ice cream bar he bought from a street cart. Rayban Naklengboon, hailing from Pak Tho in the Mueang Ratchaburi region of central Thailand, shared pictures of the spooky discovery on Facebook, much to the shock of users. Black bean is a kind of ice cream in Thailand that is widely consumed. However, in Mr Naklengboon's case, a black-and-yellow snake's head could be clearly seen in the picture he posted. Social media users speculated that the creature might be a mildly venomous golden tree snake (Chrysopelea ornata) that is commonly found in the region.