പരസ്പരം മനസിലാകാത്ത നിരവധി സ്വഭാവ രീതികള്‍ പങ്കാളികള്‍ക്കിടയിലുണ്ടാകും. ഇത്തരം സ്വഭാവരീതികള്‍ അറിയുമ്പോള്‍ അത് എല്ലാവരും ഉള്‍ക്കൊള്ളണമെന്നുമില്ല. അത്തരത്തില്‍ വര്‍ഷങ്ങളായി ഒപ്പമുള്ള ഭര്‍ത്താവിന്‍റെ ഒരു മോശം സ്വഭാവം കണ്ടെത്തി ഭാര്യ പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
തന്‍റെ ഭര്‍ത്താവ് കുളിക്കുന്ന രീതി ശരിയല്ല എന്നാണ് യുവതി വിഡിയോയില്‍ പറയുന്നത്. ഇത്രയും വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും അടുത്തിടെയാണ് ഭര്‍ത്താവിന്‍റെ കുളിയിലും ശുചിത്വത്തിലും എന്തോ പ്രശ്നമുള്ളതായി യുവതിക്ക് സംശയം തോന്നിയത്. സംശയം മാറ്റാനായി ഭര്‍ത്താവിനോട് അദ്ദേഹം കുളിക്കുന്ന രീതി എത്തരത്തിലാണെന്ന് കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് മനസിലാകാത്ത ഭര്‍ത്താവ് ഒരു മടിയും കൂടാതെ തന്നെ ഭാര്യയ്ക്ക് വേണ്ടി എങ്ങനെയാണ് കുളിക്കുന്നതെന്ന് കാണിച്ചുകൊടുത്തു. എന്നാല്‍ ചെറിയൊരു അബദ്ധം പറ്റിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ, ഭർത്താവ് വിവരിച്ചപ്പോൾ ശുചിത്വവുമായി ബന്ധപ്പെട്ട പല അടിസ്ഥാന കാര്യങ്ങളും അദ്ദേഹം ഒഴിവാക്കുന്നുണ്ട് എന്ന് യുവതി മനസ്സിലാക്കി.
കുളിയുടെ ആദ്യപടി തലമുടിയും താടി രോമങ്ങളും കഴുകുകയാണ്. മുടിയും താടിയും കുളിക്കുമ്പോള്‍ എങ്ങനെയാണോ കഴുകുന്നത് അതുപോലെ തന്നെ ആംഗ്യം കാണിക്കാൻ യുവതി ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. അതിനുശേഷം കുളിയുടെ അടുത്ത ഘട്ടം എന്താണെന്ന ചോദ്യത്തിനു ശരീരത്തിന്റെ താഴെ ഭാഗം ത്രികോണാകൃതിയിൽ കഴുകുകയാണ് ചെയ്യുന്നതെന്നു ഭർത്താവ് വെളിപ്പെടുത്തി. ഇങ്ങനെയാണ് ഭർത്താവ് ശരീരം വൃത്തിയാക്കുന്നതെന്ന് ഓർക്കുമ്പോൾ തന്നെ എന്തോ പോലെ തോന്നുന്നുവെന്നാണ് ഭാര്യയുടെ മറുപടി.
ഭർത്താവ് തന്റെ കുളിയുടെ അടുത്ത ഘട്ടമായി പിൻഭാഗം എങ്ങനെ കഴുകുന്നു എന്ന് വിവരിച്ചു. ഡെബിറ്റ് കാർഡ് ഉരയ്ക്കുന്ന രീതിയിൽ വൈപ്പോ സ്ക്രബറോ ഉപയോഗിച്ച് പിൻഭാഗം വളരെ എളുപ്പത്തിൽ കഴുകുകയാണ് ചെയ്യുന്നതെന്ന് രസകരമായ രീതിയിലാണ് അദ്ദേഹം വിവരിക്കുന്നത്. ഇതു കഴിയുന്നതോടെ കുളി പൂർണമാകുമെന്നും ഭർത്താവ് പറയുന്നു. ഇതോടെ നൂറായിരം ചോദ്യങ്ങളാണ് ഭാര്യയുടെ മനസ്സിലെക്കെത്തിയത്. കക്ഷവും മുഖവും കഴുകാറില്ലേ എന്നും പബ്ലിക് ടോയ്‌ലറ്റുകൾ ഉപയോഗിക്കാറുണ്ടോ എന്നും കൈകാലുകൾ എപ്പോഴെങ്കിലും കഴുകിയിട്ടുണ്ടോ എന്നുമൊക്കെ യുവതി ആവർത്തിച്ചു ചോദിക്കുന്നുണ്ട്. ടാറ്റൂ ചെയ്യുന്ന സമയത്ത് കൈകാലുകൾ കഴുകാറുണ്ടെന്നായിരുന്നു ഭർത്താവിന്റെ മറുപടി. ഇതുകൂടി കേട്ടതോടെ ഈ വീട്ടിൽ ഇനി നിങ്ങൾക്ക് താമസിക്കാനാവില്ല എന്ന് യുവതി ഭർത്താവിനെ ശാസിക്കുകയായിരുന്നു. കളിയാണെങ്കിലും കാര്യമാണെങ്കിലും വിഡിയോയിലെ വ്യക്തിയുടെ ശുചിത്വ ശീലങ്ങൾ അറപ്പുളവാക്കുന്നു എന്നാണ് ചിലരുടെ കമന്‍റ്.